loader image

സി പി ഐ എം അഖിലേന്ത്യ ജനറൽ സെക്രട്ടറി എം എ ബേബി കൊടുങ്ങല്ലൂരിൽ ഗൃഹ സന്ദർശനം നടത്തി.

കൊടുങ്ങല്ലൂർ: സി പി ഐ എം അഖിലേന്ത്യ ജനറൽ സെക്രട്ടറി എം എ ബേബി കൊടുങ്ങല്ലൂരിൽ ഗൃഹ സന്ദർശനം നടത്തി. സി പി ഐ എം നേതാക്കളും പ്രവർത്തകരും ജനങ്ങളോട് സംവദിക്കുന്നതിൻ്റെ ഭാഗമായാണ് എം എ ബേബി കൊടുങ്ങല്ലൂരിലെത്തിയത്. വയലാറിലെ വീടുകൾ സന്ദർശിച്ച് ജനങ്ങളുടെ അഭിപ്രായം കേട്ടു.  കെയു. ബിജുവിൻ്റെ രക്തസാക്ഷി മണ്ഡപത്തിൽ പൂക്കളർപ്പിച്ചു. ചേരമാൻ ജുമാമസ്ജിദ് സന്ദർശിച്ചു. മഹല്ല് കമ്മറ്റി ഭാരവാഹികളുമായി സംസാരിച്ചു. തുടർന്ന് കോട്ടപ്പുറം വികാസിലെത്തി ബിഷപ്പ് അലബ്ലോസ് പുത്തൻവീട്ടിലുമായി ചർച്ച നടത്തി. മാത്തോമ ദേവാലയവും, മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് സ്മാരകവും സന്ദർശിച്ചു. സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം പി കെ ചന്ദ്രശേഖരൻ, ഏരിയാ സെക്രട്ടറി മുസ്താഖലി, കെ കെ അബീദലി, ടി കെ രമേഷ് ബാബു,കെ പി രാജൻ, കെ ആർ ജൈത്രൻ, അഷറഫ് സാബാൻ, കെ എസ് കൈ സാബ്, ടി എൻ ഹനോയ്, ടി പി പ്രബേഷ്. കെ കെ വിജയൻ, നൗഷാദ് കറുകപാടത്ത് എന്നിവരും എം എ ബേബി യോടൊപ്പമുണ്ടായിരുന്നു

See also  രുവായൂർ ക്ഷേത്രത്തിൽ ഞായറാഴ്‌ച നടന്നത് 269 വിവാഹം
Spread the love

Leave a Comment

Your email address will not be published. Required fields are marked *

New Report

Close