loader image

വിദേശത്ത് ഒളിവിൽ കഴിഞ്ഞിരുന്ന 62 -ാമത്തെ പ്രതിയും അറസ്റ്റിൽ.

കയ്പമംഗലം : 2024 ജനുവരി നാലിന് രാത്രി 09.15 മണിയോടെ ചെന്ത്രാപ്പിന്നി ഈസ്റ്ററ്റ് സ്വദേശി കറുകത്തല വീട്ടിൽ നൗഫൽ 37 വയസ്സ് എന്നയാളും സുഹൃത്തും സഞ്ചരിച്ചിരുന്ന കാർ ചെന്ത്രാപ്പിന്നി ഈസറ്റ് ഉപ്പുംതുരുത്തി റോഡിൽ വെച്ച് തടഞ്ഞ് നിറുത്തി പ്രതികൾപരാതിക്കാരനെ കാറിൽ നിന്ന് വലിച്ച് പുറത്തിറക്കി ആക്രമിച്ച് പരിക്കേൽപ്പിക്കുകയും തടയാൻ ശ്രമിച്ച സുഹൃത്തിനെയും ആക്രമിക്കുകയും
കാറിന്റെ മുൻവശം ഗ്ലാസ് വടി കൊണ്ട് അടിച്ച് തകർത്തും ഡോറിൽ ഇടിച്ച് ഞളക്കിയും 7000/- രൂപയുടെ നഷ്ടം വരുത്തുകയും ചെയ്ത കേസ്സിലാണ് ചെന്ത്രപ്പിന്നി സ്വദേശി പേരകത്ത് വീട്ടിൽ സഹൽ 29 വയസ് എന്നയാളെ കോഴിക്കോട് കരിപ്പൂർ എയർപോർട്ടിൽ നിന്നും ലുക്കൗട്ട് സർക്കുലർ പ്രകാരം (LOC) അറസ്റ്റ് ചെയ്തത്.
സംഭവത്തിന് ഈ കേസ്സിലെ പ്രതിയായ സഹലിനെയും മറ്റ് രണ്ട് പ്രതികളെയും 2024 ജനുവരിയിൽ തന്നെ പിടികൂടിയിരുന്നു. തുടർന്ന് നടപടിക്രമങ്ങൾക്ക് ശേഷം ജാമ്യം നൽകിയിരുന്നു. എന്നാൽ സഹൽ ഈ കേസ്സിന്റെ വിചാരണ നടപടികളിൽ സഹകരിക്കാതെ ഒളിവിൽ പോയതിനെ തുടർന്ന് സഹലിനെ പിടികൂന്നതിനായി തൃശ്ശൂർ അഡീഷണൽ ഡിസ്ട്രിക്ട് സെഷൻസ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ വിദേശത്തേക്ക് കടന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ട് പ്രകാരം ഇയാൾക്കെതിരെ ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയത്. സഹലിനെ കയ്പമംഗലം പോലീസ് സ്റ്റേഷനിൽ എത്തിച്ചു. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
കയ്പമംഗലം പോലീസ് സ്റ്റേഷൻ എസ് ഐ മാരായ ഋഷിപ്രസാദ് ടി വി, ജയകുമാർ, ജി എസ് സി പി ഒ പ്രജിത്ത്, സി പി ഒ മാരായ ഷിജു, രജനീഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Spread the love
See also  കൈപ്പമംഗലം മൂന്നുപീടികയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം.

Leave a Comment

Your email address will not be published. Required fields are marked *

New Report

Close