loader image

‘കമിതാക്കളുടെ ശ്രദ്ധയ്ക്ക്, ഇത് പൊതുവഴിയാണ്, ചോദ്യം ചെയ്യപ്പെടും’;

തൃശൂർ: പ്രണയിക്കാനും സ്വകാര്യങ്ങൾ പങ്കുവെക്കാനും സമ്മതിക്കില്ലന്ന പ്രഖ്യാപനവുമായി കമിതാക്കൾക്കെതിരെ വിചിത്ര മുന്നറിയിപ്പ് ബോർഡ്. പോർക്കുളം പഞ്ചായത്തിലെ കുതിരപ്പാടത്തുള്ള റോഡിലാണ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. മൂന്ന് വർഷം മുമ്പാണ് റോഡിനിരുവശവും നടപ്പാത നിർമ്മിച്ച് കട്ട വിരിച്ചു മനോഹരമാക്കിയത്. വിജനമായ പ്രദേശമായതിനാൽ പകൽ സമയങ്ങളിൽ യുവതി- യുവാക്കൾ ഈ റോഡിലെ തണൽമരങ്ങളുടെ ചുവട്ടിൽ വന്നിരിക്കാറുണ്ട്. സ്ക്കൂൾ കുട്ടികളും കുടുംബങ്ങളും ഇതുവഴി സഞ്ചരിക്കുന്നതു കൊണ്ട് കമിതാക്കൾ വന്ന് ചോദ്യം ചെയ്യപ്പെടുമെന്നാണ് ബോർഡിലൂടെ ഭീഷണി മുഴക്കിയിരിക്കുന്നത്. ഇതേ റോഡരികിൽ മരങ്ങളുടെ ചുവട്ടിൽ സുഹൃത്തുക്കളും കമിതാക്കളുൾപ്പെടെ സംസാരിച്ചിരിക്കുന്നത് പതിവാണ്. ആരാണ് ബോർഡ് സ്ഥാപിച്ചിതിന് പിന്നിലെന്ന കൃത്യമായ സൂചനയും ലഭിച്ചിട്ടില്ല. പാടത്തിനോട് ചേർന്ന് പാതയോരത്ത് മദ്യക്കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും ചിതറിക്കിടക്കുന്നതും നിത്യേനയുള്ള കാഴ്ചയാണ്.

Spread the love
See also  ജില്ലയിൽ 1853 പേർ സാക്ഷരതാ പരീക്ഷയെഴുതി

Leave a Comment

Your email address will not be published. Required fields are marked *

New Report

Close