തൃശൂർ:വിയ്യൂർ സെൻട്രൽ ജയിൽ വളപ്പിൽ ഉള്ളിയും കടുകും വിളഞ്ഞു. ജയിൽ അടുക്കളയിലേക്ക് വാങ്ങിയ ഉള്ളിയിൽ നിന്നും മുള വന്നു തുടങ്ങിയ എട്ട് കിലോ വിത്തായി ഉപയോഗിച്ചാണ് ഉള്ളി കൃഷി തുടങ്ങിയത്. 90 ദിവസത്തെ പരിപാലനം. ചാണകപ്പൊടിയും ദിവസേനയുള്ള നനയും. ഇതാ ഏകദേശം100 കിലോ ഉള്ളി വിളഞ്ഞു. വിളവെടുപ്പ് ജോ. സൂപ്രണ്ട് എ നസീം നിർവഹിച്ചു. അസി സൂപ്രണ്ടുമാരായ സുരേഷ്, ഷാജി, ഗംഗാധരൻ എന്നിവർ പങ്കെടുത്തു. ഇതേ സമയത്ത് തന്നെ വിളവിറക്കിയ കടുക് കൃഷിയും മോശമായില്ല. 200 ഗ്രാം വിത്തെറിഞ്ഞ് ഒന്നര കിലോ വിളവ് ലഭിച്ചു.


