loader image

ഡോ. സുകുമാർ അഴിക്കോടിന്റെ അനുസ്മരണ സമ്മേളനം ഇന്ന് തൃശ്ശൂരിൽ

തൃശൂർ:പ്രമുഖ സാഹിത്യ നിരൂപകനും ചിന്തകനുമായിരുന്ന ഡോ. സുകുമാർ അഴിക്കോടിന്റെ അനുസ്മരണ സമ്മേളനം 2026 ജനുവരി 23 വെള്ളിയാഴ്ച രാവിലെ 10ന് തൃശൂരിലെ സെന്റ് മേരീസ് കോളേജ്, സെന്റ് ചാവറ സെമിനാർ ഹാളിൽ നടക്കും.അയം സാംസ്‌കാരികവേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ ഡോ. സുകുമാർ അഴിക്കോടിന്റെ സാഹിത്യ-സാംസ്‌കാരിക സംഭാവനകൾ വിലയിരുത്തപ്പെടും. കേരളത്തിലെ സാംസ്‌കാരിക രംഗത്തെ പ്രമുഖർ സമ്മേളനത്തിൽ പങ്കെടുക്കും.എം. ആർ. ഉണ്ണീഷ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഡോ. ജിഷ് പയസ് അനുസ്മരണ പ്രഭാഷണം നടത്തും. പി. എൻ. ഗോപികൃഷ്ണൻ, ജയരാജ് വാര്യർ എന്നിവർ മുഖ്യാതിഥികളായിരിക്കും. ഡോ. എം. കെ. കൃഷ്ണകുമാർ, പി. കെ. സുരേഷ് ബാബു, വിശേഷ് ഏടക്കുണി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.സാഹിത്യപ്രേമികളും വിദ്യാർത്ഥികളും പൊതുജനങ്ങളും അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് സംഘാടകർ അറിയിച്ചു.

Spread the love
See also  നന്ദഗോവിന്ദം ഭജൻസ് ചേർപ്പിൽ | Media 4 News

Leave a Comment

Your email address will not be published. Required fields are marked *

New Report

Close