തിരൂർ തുഞ്ചൻ പറമ്പിൽ നടന്ന ചടങ്ങിൽ കവിയും ഗാനരചയിതാവുമായ ബി.കെ ഹരിനാരായണൻ സുഹറ കൂട്ടായിക്ക് ആദ്യ പ്രതി നൽകി.അനുഷ അക്ഷയുടെ ഏറ്റവും പുതിയ കവിതാസമാഹാരമായ ‘ അപഥസഞ്ചാരങ്ങൾ’ ബുക്കർ മീഡിയ പബ്ലിക്കേഷൻസ് ആണ് പ്രസിദ്ധീകരിച്ചത്. തുഞ്ചൻ മലയാളം സർവകലാശാലയിലെ മലയാളം പ്രൊഫസർ സുനീത ചടങ്ങിൽ അധ്യക്ഷം വഹിച്ചു. കവിയും സാംസ്കാരിക പ്രവർത്തകനുമായ ശ്രീ .ടി.ടി. വാസുദേവൻ പുസ്തകം പരിചയപ്പെടുത്തി.



