loader image
ജോലിക്കിടെ അപ്രതീക്ഷിത ദുരന്തം! തെങ്ങ് വേരോടെ മറിഞ്ഞു വീണ് മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

ജോലിക്കിടെ അപ്രതീക്ഷിത ദുരന്തം! തെങ്ങ് വേരോടെ മറിഞ്ഞു വീണ് മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

ലപ്പുറം തേഞ്ഞിപ്പലത്ത് തേങ്ങയിടുന്നതിനായി തെങ്ങിൽ കയറുന്നതിനിടെ തെങ്ങ് കടപുഴകി വീണ് തൊഴിലാളി മരിച്ചു. മാതാപ്പുഴ സ്വദേശി ഗിരീഷ് കുമാർ (55) ആണ് അപകടത്തിൽ മരിച്ചത്. ഇന്നലെ ഉച്ചയോടെ വീടിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ജോലി ചെയ്യുന്നതിനിടെയായിരുന്നു അപകടം. ഗിരീഷ് തെങ്ങിന്റെ മുകൾഭാഗത്ത് എത്തിയപ്പോൾ അപ്രതീക്ഷിതമായി തെങ്ങ് വേരോടെ മറിയുകയായിരുന്നു. തെങ്ങിനൊപ്പം താഴേക്ക് വീണ ഇദ്ദേഹത്തെ നാട്ടുകാർ ഉടൻ തന്നെ ചേളാരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദീർഘകാലമായി തെങ്ങുകയറ്റ മേഖലയിൽ സജീവമായിരുന്ന വ്യക്തിയായിരുന്നു ഇദ്ദേഹം.

The post ജോലിക്കിടെ അപ്രതീക്ഷിത ദുരന്തം! തെങ്ങ് വേരോടെ മറിഞ്ഞു വീണ് മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം appeared first on Express Kerala.

Spread the love
See also  മണ്ണു മാന്തിയപ്പോൾ തെളിഞ്ഞത് മുത്തുച്ചിപ്പികൾ; തൂത്തുക്കുടിയുടെ ചരിത്രം മാറ്റിയെഴുതുന്ന ആ കണ്ടെത്തൽ!

New Report

Close