തൃശൂർ:തൊണ്ണൂറാം വയസ്സിലും സാക്ഷരതാ പരീക്ഷഎഴുതി മാത്തുണ്ണി. അവശേഷിക്കുന്നനിരക്ഷരെ കണ്ടെത്തി സാക്ഷരരാക്കുന്നപദ്ധതിയിലാണ് മാത്തുണ്ണിയും പങ്കാളിയായത്.സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിനടപ്പാക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം (ഉല്ലാസ്) പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽജില്ലയിൽ 1853 പേർ പരീക്ഷ എഴുതി. ഇതിൽ1543 സ്ത്രീകളും 310 പുരുഷൻമാരുമാണ്.പട്ടികജാതി വിഭാഗത്തിൽ നിന്നും 254 പേരുംപട്ടികവർഗ വിഭാഗത്തിൽ നിന്നും 18 പേരുംപരീക്ഷയെഴുതി. 90 വയസ്സുള്ള മാത്തുണ്ണിവാലപ്പനാണ് ഏറ്റവും പ്രായം കൂടിയ പഠിതാവ്.ചാലക്കുടി നഗരസഭാ ചെയർപേഴ്‌സൺ ആലീസ്ഷിബുവിൻറെ ഭർതൃപിതാവാണ്. 97കേന്ദ്രങ്ങളിലായി പരീക്ഷ നടത്തിയത്.ജില്ലയിൽ കടങ്ങോട് പഞ്ചായത്തിലാണ് ഏറ്റവുംകൂടുതൽ പഠിതാക്കൾ പരീക്ഷ എഴുതിയത്-311പേർ. വാചകം, എഴുത്ത്, ഗണിതം എന്നിങ്ങനെമൂന്ന് വിഭാഗങ്ങളിലായി 150 മാർക്കിനാണ്പരീക്ഷ നടത്തിയത്. 3 മണിക്കൂറാണ് പരീക്ഷ.മികവുത്സവം വിജയികൾക്ക് തുടർപഠനത്തിന്4-ാ-ാം തരം തുല്യതാ കോഴ്‌സിൽ ചേർന്ന്പഠിക്കാം. ചാലക്കുടി വി ആർ പുരം സ്‌കൂളിൽനടന്ന പരീക്ഷ നഗരസഭാ ചെയർപേഴ്‌സൺആലീസ് ഷിബു ഉദ്ഘാടനം ചെയ്‌തു. സംസ്ഥാനസാക്ഷരതാ മിഷൻ ഡയറക്ടർ എ ജി ഒലീനമുഖ്യാതിഥിയായി. ജില്ലാ കോ-ഓർഡിനേറ്റർ ദീപജെയിംസ്, അസി. കോ-ഓർഡിനേറ്റർ കെ. എം.സുബൈദ, സംസ്ഥാന സാക്ഷരതാ മിഷൻ പ്രധിനിധി ഗിരിജ കുമാരി, പ്രേരക് ബിന്ദു, തുടങ്ങിയവർ പങ്കെടുത്തു.


