
കോട്ടയം പാമ്പാടിയിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അങ്ങാടി വയൽ സ്വദേശി ബിന്ദുവിനെ ഭർത്താവ് സുധാകരൻ വെട്ടിക്കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം പുറംലോകമറിഞ്ഞത്.
വീടിനുള്ളിലായിരുന്നു ബിന്ദുവിന്റെ മൃതദേഹം കിടന്നിരുന്നത്. സുധാകരനെ വീട്ടിനുള്ളിൽ തന്നെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുടുംബവഴക്കാണ് ദാരുണമായ ഈ കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവസ്ഥലത്തെത്തിയ പാമ്പാടി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു വരികയാണ്.
The post കുടുംബവഴക്ക് കൊലപാതകത്തിൽ കലാശിച്ചു; ഭാര്യയെ കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു appeared first on Express Kerala.



