loader image
ഒരുമിച്ച് മരിക്കാമെന്ന് പറഞ്ഞു, ഒടുവിൽ ചതിച്ചു; കോഴിക്കോട് യുവതിയെ കൊലപ്പെടുത്തിയ യുവാവ് പിടിയിൽ

ഒരുമിച്ച് മരിക്കാമെന്ന് പറഞ്ഞു, ഒടുവിൽ ചതിച്ചു; കോഴിക്കോട് യുവതിയെ കൊലപ്പെടുത്തിയ യുവാവ് പിടിയിൽ

കോഴിക്കോട്: എലത്തൂരിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആസൂത്രിതമായ കൊലപാതകമെന്ന് പോലീസ്. സംഭവത്തിൽ യുവതിയുടെ സുഹൃത്തായ വൈശാഖനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന് വിശ്വസിപ്പിച്ച് വിളിച്ചുവരുത്തിയ ശേഷം പെൺസുഹൃത്തിനെ വൈശാഖൻ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.

വൈശാഖന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും ഒരുമിച്ച് ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതാണെന്നും, ആത്മഹത്യ ചെയ്യാൻ തയ്യാറെടുത്ത് ഒരേസമയം കഴുത്തിൽ കുരുക്കിടുകയായിരുന്നു. എന്നാൽ യുവതി കഴുത്തിൽ കുരുക്കിട്ട് സ്റ്റൂളിൽ കയറി നിന്ന സമയം വൈശാഖൻ സ്റ്റൂൾ തട്ടിമാറ്റുകയായിരുന്നു. ആദ്യം ആത്മഹത്യയാണെന്ന് കരുതിയിരുന്നെങ്കിലും പോലീസ് നടത്തിയ അന്വേഷണത്തിലാണ് സത്യം പുറത്തുവന്നത്. സംഭവത്തിൽ പ്രതി വൈശാഖനെ പോലീസ് കസ്റ്റഡിയിലെടുത്തു.

The post ഒരുമിച്ച് മരിക്കാമെന്ന് പറഞ്ഞു, ഒടുവിൽ ചതിച്ചു; കോഴിക്കോട് യുവതിയെ കൊലപ്പെടുത്തിയ യുവാവ് പിടിയിൽ appeared first on Express Kerala.

Spread the love
See also  സിഗ്നലുകൾ ഓഫാക്കി ഇരുട്ടിലേക്ക് നീങ്ങീ അമേരിക്ക? നിഴലായി പിന്തുടർന്ന് ഇറാൻ; കടലിലെ ഒളിച്ചുകളിക്ക് പിന്നിലെ സത്യാവസ്ഥ…

New Report

Close