loader image

റോഡ് സുരക്ഷാ പദ്ധതിയുടെ ആരംഭവും മുൻ ഡിജിപി ഋഷിരാജ് സിംഗ് IPS ഉദ്ഘാടനം ചെയ്തു.

കെകെടിഎം സീഡ്സ് കുടുംബ സംഗമവും റോഡ് സുരക്ഷാ പദ്ധതിയുടെ ആരംഭവും മുൻ ഡിജിപി ഋഷിരാജ് സിംഗ് IPS ഉദ്ഘാടനം ചെയ്തു. ചടങ്ങിനോടനുബന്ധിച്ച് തയ്യൽ മെഷിൻ വിതരണം, എൻഡോവ്മെൻ്റ് വിതരണം, വാട്ടർ ഹീറ്റർ സംഭാവന, പകൽ വീട്ടിലെ വയോജനങ്ങൾക്ക് അന്നദാനം, ചികിത്സാ ധനസഹായ വിതരണം എന്നിവ സംഘടിപ്പിച്ചു.
റോഡ് സുരക്ഷാ പദ്ധതിയുടെ ഭാഗമായി കെ കെ ടി എം ഗവ. കോളേജിലെ എൻ എസ് എസ് വോളണ്ടിയർമാർക്ക് റോഡ് സുരക്ഷ സന്ദേശമുള്ള ടി-ഷർട്ടുകൾ വിതരണം ചെയ്തു. കൂടാതെ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ അരുൺ ബി കെ, ട്രാഫിക് പോലീസ് ഓഫീസർ തോമസ് എം.ജെ എന്നിവരെ ആദരിച്ചു.
സീഡ്സ് പ്രസിഡൻ്റ് അഡ്വ. വി.എ. റംലത്ത് അധ്യക്ഷത വഹിച്ചു. ഡോ. മേരി മെറ്റിൽഡ സ്വാഗതം ആശംസിച്ചു. ഡോ. വിജയമോഹനൻ അനുസ്മരണ പ്രഭാഷണം നടത്തി. കെകെടിഎം ഗവ. കോളേജ് പ്രിൻസിപ്പാൾ ഡോ. ബിന്ദു ശർമിള, കേരള കലാമണ്ഡലം മുൻ വൈസ് ചാൻസലർ ടി കെ നാരായണൻ, വയനാട് വെള്ളാർമല ജി.വി.എച്ച്.എസ്.എസ് അധ്യാപകൻ വി. ഉണ്ണികൃഷ്ണൻ, സീഡ്സ് ട്രഷറർ ലത ചന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
കെകെടിഎം ഗവ. കോളേജിൽ ഈ അക്കാദമിക് വർഷം തന്നെ ബിരുദതല ബികോം കോഴ്‌സ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെ എച്ച് ബിന്നി അവതരിപ്പിച്ച പ്രമേയം യോഗം ഐക്യകണ്ഠേന അംഗീകരിച്ചു. സെക്രട്ടറി പി. ഉദയകുമാർ നന്ദി പറഞ്ഞു. തുടർന്ന് അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി.

See also  ഗ്രാമിക ഫിലിം സൊസൈറ്റിയിൽചലച്ചിത്ര പ്രദർശനവും സംവാദവും
Spread the love

Leave a Comment

Your email address will not be published. Required fields are marked *

New Report

Close