ഇരിങ്ങാലക്കുട : പൊറത്തിശ്ശേരി കല്ലട വേലാഘോഷത്തിൻ്റെ ഭാഗമായി എത്തിച്ച ആനയിടഞ്ഞു. ചൊവ്വാഴ്ച്ച ഉച്ചയ്ക്കാണ് സംഭവം. കല്ലട വേലയുടെ ഭാഗമായി പടിഞ്ഞാട്ട് മുറി ശാഖ എഴുന്നള്ളിപ്പിനായി എത്തിച്ച ആയയിൽ ഗൗരി നന്ദൻ എന്ന ആനയാണ് ഇടഞ്ഞത്. പൊറത്തിശ്ശേരി കണ്ടാരംത്തറ മൈതാനത്ത് വച്ചാണ് ആന ഇടഞ്ഞത്.
മൈതാനത്ത് പാർക്ക് ചെയ്തിരുന്ന പിങ്ക് പോലിസിൻ്റെ കാർ ആന കുത്തിമറിച്ചിട്ടു. കാറിൻ്റെ പുറക് വശം തകർന്നിട്ടുണ്ട്. എലഫെൻ്റ് സ്ക്വാഡ് പ്രവർത്തകരും ആന പാപ്പാൻമാരും ചേർന്ന് ആനയെ തളച്ച് പ്രദേശത്ത് നിന്നും കൊണ്ട് പോയി. ഇരിങ്ങാലക്കുട പോലീസ് സ്ഥലത്ത് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയിരുന്നു.


