പെരിഞ്ഞനം ലോക്കൽ കമ്മിറ്റിക്കു കീഴിലുള്ള കൊറ്റംകുളം വാട്ടർ ടാങ്കിനു സമീപത്തുള്ള സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിനു നേരെയാണ് ആക്രമണം ഉണ്ടായിട്ടുള്ളത്. ഇന്നലെ രാത്രിയാണ് സംഭവം ഭാരവാഹികളുടെ ശ്രദ്ധയിൽപെട്ടത്. ഇതേ തുടർന്ന് കയ്പമംഗലം പോലീസിൽ വിവരം അറിയിച്ചു. ഓഫീസിൽ അതിക്രമിച്ചു കടന്ന സാമൂഹ്യ വിരുദ്ധർ മിനിറ്റ്സ് ബുക്ക് കത്തിച്ചിട്ടുണ്ട്. ഫർണിച്ചർ , കൊടികൾ തുടങ്ങിയവ അക്രമികൾ നശിപ്പിച്ച നിലയിലാണ്. ബ്രാഞ്ച് കമ്മിറ്റി ഓഫീസ് താഴിട്ടു പൂട്ടാറുണ്ടായിരുന്നില്ല.
സിപിഎം ഏരിയ കമ്മിറ്റി അംഗവും പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റുമായ ടി.കെ.രാജു, ലോക്കൽ സെക്രട്ടറി സുധീർ ഉൾപ്പെടെയുള്ളവർ ഓഫീസ് സന്ദർശിച്ചു. കയ്പമംഗലം പോലീസ് സ്ഥലത്തെത്തിയിരുന്നു.


