അന്തിക്കാട് : പുത്തൻപ്പള്ളികാവ് ഭഗവതി ക്ഷേത്രത്തിലെ മകരഭരണി വേലാഘോഷത്തിനിടെ നടന്ന സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. മാങ്ങാട്ടുകര സ്വദേശി പൊന്നമ്പലത്ത് വീട്ടിൽ ആദിത്യൻ (24) നാണ് കുത്തേറ്റത്. ഇയാളെ തൃശൂർ ജില്ലാ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപ്രത്രിയിലും എത്തിച്ചു. ഇന്നലെ രാത്രി 8 മണിക്ക് ശേഷമായിരുന്നു സംഭവം. പ്രതിക്കായി അന്തിക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു.


