പുത്തൻചിറ:പിണ്ടാണിയിൽ ഉണങ്ങിയ തെങ്ങ് തലയിൽ വീണ് നേപ്പാൾ സ്വദേശി മരിച്ചു. നേപ്പാൾ പൊഹറ സ്വദേശി മദൻകുമാർ ഖടുക്ക (27) ആണ് മരിച്ചത്. ബുധനാഴ്‌ച പകൽ ഒന്നിനായിരുന്നു അപകടം. പിണ്ടാണി സ്വദേശിക്കൊപ്പം മരംവെട്ട് ജോലിക്ക് എത്തിയതായിരുന്നു മദൻകുമാർ. മരം മുറിച്ചു മാറ്റിയ ശേഷം കയർ മടക്കി വെക്കുന്നതിനിടെ തൊട്ടടുത്ത് നിന്നിരുന്ന ഉണങ്ങിയ തെങ്ങ് ഒടിഞ്ഞ് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മദൻകുമാറിനെ ഉടൻ തന്നെ മാളയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വ്യാഴാഴ്‌ച മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തും.


