loader image

രാജ്യാന്തര നാടകോത്സവത്തിൽ കൈയടി നേടി പലസ്തീന്റെ കനൽവഴികൾ പറഞ്ഞ ‘ഓറഞ്ചസ് ആൻഡ് ‌സ്റ്റോൺസ്

മൂകാഭിനയം കൊണ്ടും സംഗീതത്തിലൂടെയും കഥ പറഞ്ഞ് രാജ്യാന്തര നാടകോത്സവത്തിൽ ഓറഞ്ചസ് ആൻഡ് സ്റ്റോൺസ് . പലസ്‌തീനിലെ കുടിയൊഴിപ്പിക്കലിനെക്കുറിച്ച് പറഞ്ഞ കഥ നാടകപ്രേമികളുടെ മനസ്സിൽ ഇടംപിടിച്ചു. സംഭാഷണങ്ങൾ ഒന്നുമില്ലാതെ, നിശബ്ദമായ വേദിയിൽ ഇരുട്ടിനെ വകഞ്ഞു മാറ്റി രണ്ടുപേർ ചേർന്ന് ഒരു കഥ പറഞ്ഞു. നഷ്ടപ്പെട്ടതും നിശബ്ദമാക്കപ്പെട്ടതുമായ ഒരു രാജ്യത്തെക്കുറിച്ചുള്ള നാടകം. പേര് ഓറഞ്ചസ് ആൻഡ് സ്റ്റോൺസ്.സ്വന്തം വീട്ടിൽ ഓറഞ്ച് തോട്ടം പരിപാലിച്ചു സമാധാനത്തോടെ കഴിയുന്ന ഒരു സ്ത്രീ.അവരുടെ ജീവിതത്തിലേക്ക് ക്ഷീണിച്ചു മടുത്ത് ഒരു അപരിചിതൻ പെട്ടിയുമായി കടന്നുവരുന്നു. ആദിത്യ മര്യാദയോടെ സ്ത്രി അയാളെ സ്വീകരിക്കുന്നു. പിന്നീട് അവളുടെ ലോകമാകെ അയാൾ കൈക്കലാക്കുന്നതും അവൾ സ്വന്തം വീട്ടിൽ തന്നെ അന്യയാക്കപ്പെടുന്നതുമാണ് നാടകത്തിന്റെ പ്രമേയം. പലസ്‌തീനിയൻ ജനത കാലങ്ങളായി തുടരുന്ന കുടിയൊഴിപ്പിക്കലിന്റെയും അധിനിവേശത്തിന്റെയും നേർരൂപം ആയിരുന്നു ഈ നാടകം.

പലസ്തീൻ്റെ നിലയ്ക്കാത്ത നിലവിളിയുടെ ദൃഷ്യാവിഷ്കാരമായിരുന്നു ഇത്. മോജി സോള അഡബായ സംവിധാനം ചെയ്ത നാടകം പലസ്‌തീനയിൽ നിന്നുള്ള അഷ്കർ നാടക സംഘമാണ് അവതരിപ്പിച്ചത്. 50 മിനിറ്റുകൾ കൊണ്ട് നാടക പ്രേമികളുടെടെ ഹൃദയത്തിൽ ഇടം പിടിക്കാൻ ഓറഞ്ചസ് ആൻഡ് സ്റ്റോൺസിനായി.

Spread the love
See also  മുംബൈ പോലീസ് ചമഞ്ഞ് 18 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

Leave a Comment

Your email address will not be published. Required fields are marked *

New Report

Close