രണ്ടാം എൽഡിഎഫ് സർക്കാരിന്റെ അവസാന ബജറ്റ് ഇന്ന്. എല്ലാ മേഖലകളിലും കുതിച്ചുചാട്ടമുണ്ടാക്കുന്ന ജനപ്രിയ ബജറ്റ് ആയിരിക്കും അവതരിപ്പിക്കുകയെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കേരളത്തിന്റെ സമ്പദ് വ്യവസ്ഥ വളർച്ചയിലെന്ന് സൂചിപ്പിക്കുന്ന സാമ്പത്തിക അവലോകന റിപ്പോർട്ട് നിയമസഭയിൽ വെച്ചു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ജനപ്രിയ ബജറ്റ് ആയിരിക്കും എന്ന ഉറപ്പാണ് ധനമന്ത്രി കെ എൻ ബാലഗോപാലിൻ്റേത്. എല്ലാ മേഖലയിലും കുതിച്ചു ചാട്ടം ഉണ്ടാകുന്ന ബജറ്റ് ആയിരിക്കും. സഭയിൽ വെച്ച സാമ്പത്തിക അവലോകന റിപ്പോർട്ട് പ്രതീക്ഷ നൽകുന്നതാണ്. സംസ്ഥാനത്തിന്റെ ആകെ ആഭ്യന്തര ഉത്പാദനം 9.3 ശതമാനത്തിൽ നിന്ന് 9.97 ശതമാനമായി ഉയർന്നു. മൊത്തം വരുമാനം 1,24,861.07 കോടിയായി കൂടി. മുൻ വർഷത്തെ അപേക്ഷിച്ച് 0.3 ശതമാനത്തിന്റെ്റെ വളർച്ച. സംസ്ഥാനത്തിന്റെ തന്നത് വരുമാനം 2.7 ശതമാനം വർദ്ധിച്ചു. കാർഷിക, മത്സ്യ മേഖലയിലും വളർച്ചയുണ്ടായി. കാർഷികമേഖലയിലെ വളർച്ച 1.25 ശതമാനത്തിൽ നിന്നും 2.14 ആയി ഉയർന്നു. മത്സ്യമേഖല നെഗറ്റീവ് വളർച്ചയിൽ നിന്ന് 10.55 ശതമാനം വളർച്ച നേടി. എന്നാൽ കേന്ദ്ര വിഹിതം മുൻ വർഷത്തെക്കാൾ 6.15 ശതമാനമായി കുറഞ്ഞെന്നും സാമ്പത്തിക അവലോകന റിപ്പോർട്ട് വ്യക്തമാക്കുന്നു.


