തൃശൂർ: ജില്ലാപഞ്ചായത്തും സംസ്ഥാന യുവജന ക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവത്തിന് ഒരുങ്ങി തൃശൂർ സാബ്രുവരി ആറ് മുതൽ ഒമ്പത് വലര തൃശൂർ തൃപ്രയാർ, കുന്നംകുളം എന്നിവിടങ്ങളിലേ വിവിധ വേദികളിലായാണ് ജില്ലാ കേരളോത്സവം നടക്കുന്നത്. കേരളീയ യുവജനതയുടെ സർഗശേഷി വികസിപ്പിക്കുന്നതിൻ്റെ ഭാഗമായി എല്ലാ വർഷവും സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ തുടർന്ന് നേരത്തെ മാറ്റി വച്ചിരുന്നു. അയ്യായിരത്തോളം കലാകായിക പ്രതിഭകൾ മാറ്റുരയ്ക്കുന്ന ഈ സംഗമത്തിൽ മന്ത്രിമാർ, ജനപ്രതിനിധികൾ, കലാകായികസാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ ഉൾപ്പെടെ നിരവധിപേർ പങ്കെടുക്കും.


