കയ്പമംഗലം : പ്രമുഖ നാടക പ്രവർത്തകനും സംവിധായകനും മേക്കപ്പ് ആർട്ടിസ്റ്റുമായ രാജൻ കാഞ്ഞിരക്കോട് (73) അന്തരിച്ചു. കയ്പമംഗലം ചളിങ്ങാട് പള്ളിനട സ്വദേശി ആണ്. ഇന്ന് രാവിലെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു മരണം.
നാടക രചയിതാവ് എന്ന നിലയിലും സാസ്കാരിക പ്രവർത്തകൻ എന്ന നിലയിലും ഏറെക്കാലമായി പ്രവർത്തിച്ചു വരികയായിരുന്നു. തീരദേശത്തെ ഒട്ടനവധി വേദികളിലും ജില്ലയ്ക്ക് പുറത്തുമായി ഒട്ടനവധി നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി പുരസ്കാരങ്ങളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.


