കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിൽ 2026- 2027 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബഡ്ജറ്റില്‍ 305 കോടി രൂപയുടെ പദ്ധതികൾ പ്രഖ്യാപിച്ചതായി വി ആർ സുനിൽകുമാർ എം എൽ എ വാർത്താകുറിപ്പിലൂടെ അറിയിച്ചു.
മാള ടൌൺ പോസ്റ്റ് ഓഫീസ് റോഡ് ഭൂമി ഏറ്റെടുത്തു വീതി കൂട്ടി മാള ടൌൺ ബ്യുട്ടിഫിക്കേഷൻ പൂർത്തീകരണം നടത്തുകയും നിർമ്മാണ പ്രവർത്തന മേഖലയിലേക്ക് പൊതുമരാമത്ത് വകുപ്പ് വഴി കൂടുതൽ തുക വകയിരുത്തുകയും ചെയ്തതായാണ് കണക്കുകൾ വ്യക്തമാക്കുന്നത് . മാള ബസ്റ്റാന്റ് പുനർനിർമ്മാണത്തിന് എൽ എസ് ജി ഡി വഴി 1500 ലക്ഷം പ്രഖ്യാപിച്ചിട്ടുണ്ട് .
വിശദ വിവരങ്ങൾ ഇങ്ങനെ
1. കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി ഓഫീസ് കെട്ടിടനിർമ്മാണം പൂർത്തീകരണം ഫേസ് 3 – പൊതുമരാമത്ത് വകുപ്പ് – 600 ലക്ഷം
2. പൊയ്യ പഞ്ചായത്ത് കടാംകുളം നവീകരണം & മാള പഞ്ചായത്ത് കരിക്കാട്ട്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി – ഇറിഗേഷന്‍ വകുപ്പ് – 500 ലക്ഷം
3. വെള്ളാങ്ങല്ലൂർ പഞ്ചായത്ത് കെട്ടുചിറ സംരക്ഷണവും ഉപ്പ് വെള്ളം സ്ലുയിസുകളുടെ നിർമ്മാണം – ഇറിഗേഷന്‍ വകുപ്പ് – 700 ലക്ഷം
4. കൊടുങ്ങല്ലൂർ ആനാപ്പുഴ കക്കമാടൻ തുരുത്ത് പുഴയോരം കെട്ടിട സംരക്ഷണം – ഇറിഗേഷന്‍ വകുപ്പ് – 1300 ലക്ഷം
5. പുത്തൻച്ചിറ പഞ്ചായത്ത് ഓഡിറ്റോറിയം പൂർത്തീകരണം ഫേസ് 2 – LSGD – 250 ലക്ഷം
6. അന്നമനട പഞ്ചായത്ത് ഇൻഡോർ സ്റ്റേഡിയം പൂർത്തീകരണം – പൊതുമരാമത്ത് വകുപ്പ് – 250 ലക്ഷം
7. കൂഴുർ പഞ്ചായത്ത് കുണ്ടുർ ബോട്ട് ജെട്ടി – ചെമ്പോത്തുരുത്ത് – പായം തുരുത്ത് – കൊച്ചുകടവ് ടൂറിസം പദ്ധതി – ടൂറിസം വകുപ്പ് – 600 ലക്ഷം
8. കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി ചാപ്പാറ സയൻസ് പാർക്ക് പൂർത്തീകരണം ഫേസ് 2 – പൊതുമരാമത്ത് വകുപ്പ് – 1000 ലക്ഷം
9. മാള പഞ്ചായത്ത് അഷ്ടമിച്ചിറ ടൌൺ ബ്യുട്ടിഫിക്കേഷൻ – പൊതുമരാമത്ത് വകുപ്പ് – 200 ലക്ഷം
10. കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി കുടിവെള്ള പദ്ധതി – ജലവിഭവം – 7500 ലക്ഷം
11. വെള്ളാങ്ങല്ലൂർ പഞ്ചായത്ത് ഓഡിറ്റോറിയം പൂർത്തീകരണം ഫേസ് 2 – പൊതുമരാമത്ത് – 300 ലക്ഷം
12. കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി ഒട്ടീസം സെന്റർ നിർമ്മാണം – പൊതുമരാമത്ത് വകുപ്പ് – 200 ലക്ഷം
13. അന്നമനട പാലിപ്പുഴ റെഗുലേറ്റർ കം ബ്രിഡ്ജ് – ഇറിഗേഷന്‍ വകുപ്പ് – 6000 ലക്ഷം
14. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ചത്വരത്തിൽ സാംസ്കാരിക നിലയം – പൊതുമരാമത്ത് വകുപ്പ് – 500 ലക്ഷം
15. കൂഴുർ കുടുംബരോഗ്യ കേന്ദ്രം ചുറ്റുമതിൽ നിർമ്മാണം – പൊതുമരാമത്ത് വകുപ്പ് – 200 ലക്ഷം
16. (a) മാള ചുങ്കം കൊമ്പത്തുകടവ് റോഡ് 4 km
(b) പൊയ്യ മണലിക്കാട് പൊയ്യക്കടവ് റോഡ് 2.6km
(c) അഷ്ടമിച്ചിറ മാരേക്കാട് കുന്നത്തേരി റോഡ് 3.8 km
(d) കൊടുങ്ങല്ലൂർ ഹോസ്പിറ്റൽ റോഡ് 1.65 km
(e) അരീപ്പാലം വള്ളിവട്ടം റോഡ് 3 km
(f) പുല്ലുറ്റ് പുത്തൻച്ചിറ റോഡ് 1.3 km
(g) തുമ്പുർ തൊമ്മാന പുത്തൻച്ചിറ റോഡ് Ch6/350 to Ch 7/939.
(h) കാവനാട് റോഡ് 2.1 km
(i) എരയാംകുടി റോഡ് 3.150km
(j) വാളൂർ കൊരട്ടി റോഡ് 4.5 km
(k) കൂഴുർ കുണ്ടുർ റോഡ് Ch 1/400 to Ch 3/800
(l) കൂഴുർചിറ നടവരമ്പ് റോഡ് 2.8km
(m) ഇന്ദിരഗാന്ധി റോഡ് 2.78km
(n) അമ്പഴക്കാട് കോട്ടവാതിൽ വടമ കോട്ടമുറി റോഡ് 4.5 km – പൊതുമരാമത്ത് വകുപ്പ് – 5500 ലക്ഷം
17. മാള ഗ്രാമപഞ്ചായത്ത് ബസ്സ് സ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്സ് സമൂച്ഛയം നിർമ്മാണം – LSGD – 1500 ലക്ഷം
18. പൊയ്യ അഡാക് ഫിഷ് ഫാമിൽ എക്കോ ടൂറിസം പദ്ധതി – ടൂറിസം വകുപ്പ് – 1500 ലക്ഷം
19. മാള ടൌൺ പോസ്റ്റ് ഓഫീസ് റോഡ് ഭൂമി ഏറ്റെടുത്തു വീതി കൂട്ടി മാള ടൌൺ ബ്യുട്ടിഫിക്കേഷൻ പൂർത്തീകരണം – പൊതുമരാമത്ത് വകുപ്പ് – 1600 ലക്ഷം
20. പുത്തൻച്ചിറ ഗ്രാമപഞ്ചായത്ത് വെള്ളൂർ നെടുങ്ങാണത്തുകുന്നു കരുപടന്ന റോഡ്, പാറമേൽതൃക്കോവിൽ കൊമ്പത്തുകടവ് റോഡ്, വിജയവീഥി റോഡ്, പൊയ്യ പഞ്ചായത്ത് സെന്റ് ജോസഫ് പ്ലാക്കത്തറ നടുമുറ്റം റോഡ്, അന്നമനട പഞ്ചായത്ത്പൊഴേലിപ്പറമ്പ് റോഡ് – LSGD – 300 ലക്ഷം


