PUDUKAD-NEWS-PUTHUKAD-NEWS

കേന്ദ്ര ബഡ്ജറ്റിൽ കേരളമെന്ന സംസ്ഥാനമുണ്ടെന്ന് മറന്നുപോയി : പ്രതിഷേധ ജ്വാലയുമായി എഐവൈഎഫ്

ഇരിങ്ങാലക്കുട : കേരളത്തെ അവഗണിച്ചു കൊണ്ടുള്ള കേന്ദ്രസർക്കാർ ബഡ്ജിനെതിരെ പ്രതിഷേധ ജ്വാല സംഘടിപ്പിച്ച് എഐവൈഎഫ് എടതിരിഞ്ഞി മേഖല കമ്മിറ്റി.

കേരളം എന്ന സംസ്ഥാനത്തെ കേന്ദ്രസർക്കാർ മറന്നു പോയെന്നും എയിംസ് വരുമെന്ന് പറഞ്ഞ് പറ്റിച്ച കേന്ദ്രമന്ത്രിയും തൃശൂർ എം.പി.യുമായ സുരേഷ് ഗോപി ഒളിവ് ജീവിതം ഉപേക്ഷിച്ച് പുറത്ത് വരണമെന്നും പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു കൊണ്ട് എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡൻ്റ് എം.പി. വിഷ്ണുശങ്കർ പറഞ്ഞു.

യൂണിയൻ ഗവൺമെൻ്റ് എന്ന നിലയിൽ സർക്കാർ ഒരു പൂർണ്ണ പരാജയമാണെന്നും വിഷ്ണുശങ്കർ കൂട്ടിച്ചേർത്തു.

ചെട്ടിയാൽ സെൻ്ററിൽ നിന്ന് തുടങ്ങി എടത്തിരിഞ്ഞി സെൻ്ററിൽ വെച്ച് ബഡ്ജറ്റ് കത്തിച്ചുകൊണ്ടാണ് പ്രകടനം അവസാനിപ്പിച്ചത്.

എഐവൈഎഫ് എടതിരിഞ്ഞി മേഖല പ്രസിഡൻ്റ് പി.എസ്. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു.

സിപിഐ ലോക്കൽ സെക്രട്ടറി മുരളി മണക്കാട്ടുംപടി, സിപിഐ മണ്ഡലം കമ്മറ്റി അംഗം വി.ആർ. രമേഷ്, എഐവൈഎഫ് മേഖല സെക്രട്ടറി വി.ആർ. അഭിജിത്ത്, ജില്ലാ കമ്മിറ്റി അംഗം ഗിൽഡ പ്രേമൻ, എഐഎസ്എഫ് ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡൻ്റ് ജിബിൻ ജോസ് എന്നിവർ പ്രസംഗിച്ചു.

See also  ഗജവീരന്മാരുടെ ആരോഗ്യ പരിശോധന നടത്തി.

എഐഎസ്എഫ് ലോക്കൽ സെക്രട്ടറി വി.ഡി. യാദവ് നന്ദി പറഞ്ഞു.

Spread the love

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top