PUDUKAD-NEWS-PUTHUKAD-NEWS

കണ്ഠേശ്വരം ക്ഷേത്രത്തിൽ നാദോപാസനയുടെ ശിവരാത്രി നൃത്തോത്സവം 7 മുതൽ 13 വരെ

ഇരിങ്ങാലക്കുട : ശ്രീകണ്ഠേശ്വരം ശിവക്ഷേത്രവും നാദോപാസന ഇരിങ്ങാലക്കുടയും സംയുക്തമായി സംഘടിപ്പിക്കുന്ന ശിവരാത്രി നൃത്തോത്സവം ഫെബ്രുവരി 7 മുതൽ 13 വരെ ഏഴ് ദിവസങ്ങളിലായി അരങ്ങേറും.

ക്ഷേത്രത്തിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് നൃത്തപരിപാടികൾ അരങ്ങേറുക.

എല്ലാ ദിവസവും വൈകീട്ട് 6.30 മുതലാണ് പരിപാടികൾ ആരംഭിക്കുക.

7ന് വൈകീട്ട് 6 മണിക്ക് മന്ത്രി ഡോ. ആർ. ബിന്ദു നൃത്തോത്സവം ഉദ്ഘാടനം ചെയ്യും.

തുടർന്ന് ശ്രുതി തമ്പുരാട്ടി അവതരിപ്പിക്കുന്ന ഭരതനാട്യത്തോടെ പരിപാടികൾക്ക് തുടക്കമാകും.

8ന് അതിര രാജു, 9ന് ദിവ്യ വേണുഗോപാൽ (ചെന്നൈ), 10ന് അതിര ശങ്കർ എന്നിവർ അവതരിപ്പിക്കുന്ന ഭരതനാട്യം, 11ന് സൗപർണിക നമ്പ്യാരുടെ കുച്ചിപ്പുടി, 12ന് കല്യാണി മേനോൻ, ഹരികൃഷ്ണൻ എന്നിവർ ചേർന്നവതരിപ്പിക്കുന്ന മോഹിനിയാട്ടം, 13ന് മായാവിനായനും സംഘവും അവതരിപ്പിക്കുന്ന ഭരതനാട്യം എന്നിവയും അരങ്ങേറും.

Spread the love
See also  30-04-2026 NEWS

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top