രാജമൗലിയുടെ വാരണാസി

രാജമൗലിയുടെ വാരണാസി

ബ്രഹ്‌മാണ്ഡ സംവിധായകന്‍ എസ് എസ് രാജമൗലി ഒരുക്കുന്ന വാരണാസി ആണ് ഇപ്പോൾ സിനിമാപ്രേമികൾക്കിടയിലെ ചർച്ചാവിഷയം. മഹേഷ് ബാബു നായകനാകുന്ന ചിത്രത്തില്‍ പൃഥ്വിരാജും പ്രധാന വേഷത്തിലെത്തുന്നുണ്ട്. കുംഭ എന്ന വില്ലൻ വേഷത്തിലാണ് പൃഥ്വിരാജ് രാജമൗലി ചിത്രത്തിൽ എത്തുന്നത്. പ്രിയങ്ക ചോപ്രയാണ് സിനിമയിലെ നായിക. സിനിമയിൽ മന്ദാകിനി എന്ന കഥാപാത്രത്തെയാണ് പ്രിയങ്ക അവതരിപ്പിക്കുന്നത്. ചിത്രത്തിലേക്ക് തന്നെ രാജമൗലി ക്ഷണിച്ചതും അദ്ദേഹത്തിനോട് താൻ നടത്തിയ ഒരേയൊരു അപേക്ഷയെക്കുറിച്ചും മനസുതുറക്കുകയാണ് പ്രിയങ്ക ചോപ്ര.

‘ആറ് വർഷത്തിലേറെയായി ഞാൻ ഒരു ഇന്ത്യൻ സിനിമ ചെയ്തിട്ട്. രാജമൗലി സർ വിളിച്ചിട്ട് വാരണാസിയിലെ കഥാപാത്രത്തിനെക്കുറിച്ച് എന്നോട് പറഞ്ഞപ്പോൾ എനിക്ക് ഒരു അപേക്ഷ മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നെകൊണ്ട് ഡാൻസ് കളിപ്പിക്കാമോ എന്നാണ് ഞാൻ അദ്ദേഹത്തോട് ചോദിച്ചത് കാരണം കുറെ കാലമായി ഞാൻ ഡാൻസ് കളിച്ചിട്ട്. ഒടുവിൽ ഡാൻസ് കളിച്ചപ്പോൾ മഹേഷ് എന്നോട് പറഞ്ഞു നീ കാരണമാണ് ഞാൻ ഇപ്പോൾ ഇത് അനുഭവിക്കണ്ടി വരുന്നതെന്ന്’, പ്രിയങ്കയുടെ വാക്കുകൾ. നടൻ മഹേഷ് ബാബുവും ഇതിനെക്കുറിച്ച് മനസുതുറന്നു. ‘അദ്ദേഹം പ്രിയങ്കയെകൊണ്ട് ഡാൻസ് കളിപ്പിച്ചു. ഒരു സോങ്ങിന്റെ ഷൂട്ട് നേരത്തെ കഴിഞ്ഞു. ആ ഗാനം ഞങ്ങളുടെ തലയിലൂടെ ഓടുകയാണ്. പ്രിയങ്ക എപ്പോഴും അത് പാടിക്കൊണ്ടിരിക്കും’.

Spread the love
See also  വാടാനപ്പള്ളി തൃത്തല്ലൂരിൽ ടയർ കടക്ക് തീ പിടിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top