കാപ്പ ഉത്തരവ് ലംഘിച്ചതിന് മതിലകം പി. വെമ്പല്ലൂര്‍ സ്വദേശിയെ ജയിലിലാക്കി.

മതിലകം : കാപ്പ ഉത്തരവ് ലംഘിച്ച് തൃശൂർ ജില്ലയിൽ പ്രവേശിച്ച കവർച്ച കേസിൽ ഉൾപ്പെട്ട കുപ്രസിദ്ധ ഗുണ്ട പി. വെമ്പല്ലൂര്‍ വില്ലേജ്, അസ്മാബി കേളേജ് ദേശത്ത്, ചളളിയില്‍ വീട്ടിൽ വൈശാഖ് കുമാര്‍ 38 വയസ്സ് എന്നയാളെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.
ആറ് മാസത്തേക്ക് തൃശൂർ റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിന് സഞ്ചലന നിയന്ത്രണ ഉത്തരവ് നിലനിൽക്കെ ഉത്തരവ് ലംഘിച്ച് പടിഞ്ഞാറേ വെമ്പല്ലൂരുള്ള വീട്ടിൽ പ്രവേശിച്ച് കാപ്പ ഉത്തരവ് ലംഘിച്ചതിനാണ് വൈശാഖ് കുമാര്‍ നെ മതിലകം പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ നടപടിക്രമങ്ങൾക്കു ശേഷം കോടതിയിൽ ഹാജരാക്കും.
വൈശാഖ് കുമാർ മതിലകം , കൊടകര പോലീസ് സ്റ്റേഷനുകളിലായി ഒരു വധശ്രമ കേസും മൂന്ന് അടിപിടി കേസും അടക്കം 4 ക്രിമിനൽ കേസുകളിലെ പ്രതിയാണ്. മതിലകം പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ അജയ് എസ് മേനോൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷനിൽ, റിസ്വാൻ, മൊഹമ്മദ് സൻസിൽ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്

Spread the love
See also  NEWS 11 03 2026 | Media 4 News

Leave a Comment

Your email address will not be published. Required fields are marked *

New Report

Close