കോൺഗ്രസ് വീണ്ടും കള്ളപ്രചാരണത്തിന്റെ ഭാണ്ഡക്കെട്ട് തുറക്കുന്നു: കടകംപള്ളി സുരേന്ദ്രൻ

കോൺഗ്രസ് വീണ്ടും കള്ളപ്രചാരണത്തിന്റെ ഭാണ്ഡക്കെട്ട് തുറക്കുന്നു: കടകംപള്ളി സുരേന്ദ്രൻ

ധികാരം പിടിച്ചെടുക്കാൻ കോൺഗ്രസ് വീണ്ടും കള്ളപ്രചാരണങ്ങളുമായി രംഗത്തിറങ്ങിയിരിക്കുകയാണെന്ന് കടകംപള്ളി സുരേന്ദ്രൻ എംഎൽഎ. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയതിന് സമാനമായ കുപ്രചാരണങ്ങളാണ് യുഡിഎഫ് ഇപ്പോൾ ആവർത്തിക്കുന്നത്. ബിരിയാണി ചെമ്പിലെ സ്വർണ്ണം എന്നൊക്കെ പറഞ്ഞ് എത്രകാലമാണ് ഇവർ ജനങ്ങളെ വിഡ്ഢികളാക്കിയത്? സഭയ്ക്ക് പുറത്ത് പുകമറ സൃഷ്ടിക്കുന്ന കോൺഗ്രസ് നിയമസഭയിൽ ചർച്ചയ്ക്ക് തയ്യാറാകുന്നില്ല. കഴിഞ്ഞ പത്ത് വർഷമായി അധികാരം ലഭിക്കാത്തതിന്റെ നിരാശയിലാണ് യുഡിഎഫ് എന്നും, എങ്ങനെയും ഭരണം പിടിക്കാൻ വർഗീയ ശക്തികളുമായി പോലും അവർ കൈകോർക്കുകയാണെന്നും കടകംപള്ളി കുറ്റപ്പെടുത്തി.

ശബരിമല സ്വർണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഫോട്ടോകളെയും അദ്ദേഹം തള്ളിപ്പറഞ്ഞു. എട്ടു വർഷം മുമ്പ് ഒരു കുട്ടിയുടെ പഠന മികവിന് മോമെന്റോ നൽകാൻ പോയ കാര്യം താൻ ഓർത്തു വയ്ക്കേണ്ടതില്ലെന്നും, ഇത്തരം കാര്യങ്ങൾ കുറിച്ചു വെക്കാൻ താൻ ഡയറി എഴുതാറില്ലെന്നും അദ്ദേഹം പരിഹസിച്ചു. കുട്ടികൾ വിജയിക്കുമ്പോൾ അവരുടെ വീട്ടിൽ പോയി സന്തോഷം പങ്കിടുന്നതും ഉപഹാരങ്ങൾ നൽകുന്നതും തെറ്റായി കാണുന്നില്ല. വ്യക്തികളെ താറടിച്ച് സ്വാർത്ഥ താൽപ്പര്യങ്ങൾ നേടാനുള്ള ശ്രമമാണ് കോൺഗ്രസ് നടത്തുന്നത്. കള്ളപ്രചാരണങ്ങളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

The post കോൺഗ്രസ് വീണ്ടും കള്ളപ്രചാരണത്തിന്റെ ഭാണ്ഡക്കെട്ട് തുറക്കുന്നു: കടകംപള്ളി സുരേന്ദ്രൻ appeared first on Express Kerala.

Spread the love
Scroll to Top