ജയറാം ഷോ! രണ്ടാം ദിനം കളക്ഷൻ ഇരട്ടി; ‘ആശകൾ ആയിരം’ മൂന്ന് കോടിയിലേക്ക്

ജയറാം ഷോ! രണ്ടാം ദിനം കളക്ഷൻ ഇരട്ടി; ‘ആശകൾ ആയിരം’ മൂന്ന് കോടിയിലേക്ക്

ലയാളികളുടെ പ്രിയ താരം ജയറാം ഗംഭീര തിരിച്ചുവരവ് നടത്തിയ ‘ആശകൾ ആയിരം’ തിയേറ്ററുകളിൽ മികച്ച മുന്നേറ്റം തുടരുന്നു. കുടുംബപ്രേക്ഷകർ ഏറ്റെടുത്ത ചിത്രം രണ്ടാം ദിനത്തിൽ കളക്ഷനിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആദ്യ ദിനം ലോകവ്യാപകമായി ഒരു കോടി രൂപ നേടിയ ചിത്രം, രണ്ടാം ദിനം അതിന്റെ ഇരട്ടിയോളം കളക്ഷൻ സ്വന്തമാക്കി ആകെ മൂന്ന് കോടി രൂപയിലേക്ക് കുതിക്കുകയാണ്. പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമായ ബുക്ക് മൈ ഷോയിലൂടെ മാത്രം ഇന്നലെ മുപ്പത്തിആറായിരത്തിലധികം ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത് എന്നത് ചിത്രത്തിന് ലഭിക്കുന്ന ജനപ്രീതിയുടെ തെളിവാണ്.

ചിത്രത്തിൽ ‘ഹരിഹരൻ’ എന്ന കഥാപാത്രമായി ജയറാം നടത്തുന്ന വൈകാരികവും രസകരവുമായ പ്രകടനം സോഷ്യൽ മീഡിയയിലടക്കം വലിയ ചർച്ചയായിട്ടുണ്ട്. തങ്ങളുടെ പഴയ ‘ജയറാമേട്ടനെ’ തിരിച്ചു കിട്ടിയെന്നാണ് പ്രേക്ഷകർ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. ജയറാമിനൊപ്പം കാളിദാസ് ജയറാം, ഷറഫുദ്ദീൻ, ആശ ശരത്, ഇഷാനി കൃഷ്ണ എന്നിവരുടെ മികച്ച പ്രകടനങ്ങളും പ്രേക്ഷക പ്രശംസ നേടുന്നുണ്ട്. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു പക്കാ ഫാമിലി ഡ്രാമയായാണ് ജി. പ്രജിത് ചിത്രം ഒരുക്കിയിരിക്കുന്നത്.

Also Read: കാത്തിരിപ്പിന് അറുതി! പ്രിയദർശൻ-അക്ഷയ് കുമാർ ചിത്രം ‘ഭൂത് ബംഗ്ല’ ഏപ്രിലിൽ തിയേറ്ററുകളിലേക്ക്!

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും കൃഷ്ണമൂർത്തിയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജൂഡ് ആന്റണി ജോസഫ് ക്രിയേറ്റീവ് ഡയറക്ടറായും തിരക്കഥാകൃത്തായും എത്തിയ ചിത്രം വിതരണത്തിനെത്തിക്കുന്നത് ഡ്രീം ബിഗ് ഫിലിംസ് ആണ്. രമേശ് പിഷാരടി, കുഞ്ചൻ, ഷാജു ശ്രീധർ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി കൂടി ലഭിക്കുന്നതോടെ വരും ദിവസങ്ങളിൽ കളക്ഷൻ ഇനിയും ഉയരുമെന്നാണ് സിനിമാ ലോകത്തെ വിലയിരുത്തൽ.

The post ജയറാം ഷോ! രണ്ടാം ദിനം കളക്ഷൻ ഇരട്ടി; ‘ആശകൾ ആയിരം’ മൂന്ന് കോടിയിലേക്ക് appeared first on Express Kerala.

Spread the love
Scroll to Top