വി.ഡി.സതീശന്റെ പുതുയുഗയാത്ര : ഇന്ന് (20/2/26) വൈകീട്ട് 4 മണി മുതൽ പറവൂരിലും പരിസരങ്ങളിലും ഗതാഗത നിയന്ത്രണം
കൊടുങ്ങല്ലൂർ ഭാഗത്തു നിന്നും പറവൂരിലേക്ക് വരുന്ന വലിയ വാഹനങ്ങൾ മൂത്തകുന്നം കവലയിൽ നിന്നും വലതു വശംതിരിഞ്ഞ് മാല്യങ്കര വഴി പോകണം
ചെറിയ വാഹനങ്ങൾ അണ്ടിപ്പിള്ളിക്കാവ് ജംഗ്ഷനിൽ നിന്നും ഇടതുവശം തിരിഞ്ഞ് വടക്കുംപുറം വഴി ചേന്ദമംഗലം ജംഗ്ഷനിൽ എത്തി വെടിമറ ഭാഗത്തേക്ക് പോകണം.
കൂട്ട്കാട് നിന്നും വരുന്ന വാഹനങ്ങൾ കെട്ടിടം ജംഗ്ഷനിൽ നിന്നും ഇടതുവശം തിരിഞ്ഞ് ചാലിപ്പാലം കവല വഴി ചേന്ദമംഗലം ജംഗ്ഷനിൽ എത്തി വെടിമറ ഭാഗത്തേക്ക് പോകണം.
ചെറായി ഭാഗത്തു നിന്നും കെഎംകെ ജംഗ്ഷനിൽ വരുന്ന വാഹനങ്ങൾ ‘നേരെ KSRTC സ്റ്റാൻ്റ് വഴി ചേന്ദമംഗലം ജംഗ്ഷനിൽ എത്തി വെടിമറ ഭാഗത്തേക്ക് പോകണം
ആലുവയിൽ നിന്നും വരുന്ന വാഹനങ്ങൾ ആനച്ചാലിൽ നിന്നും തിരിഞ്ഞ് വഴിക്കുളങ്ങര ജംഗ്ഷനിൽ എത്തണം..
വരാപ്പുഴ ഭാഗത്ത് നിന്നും ആലുവ പോകേണ്ട വാഹനങ്ങൾ വഴിക്കുളങ്ങര ജംഗ്ഷനിൽ എത്തി ആനച്ചാൽ വഴി ആലുവ ഭാഗത്തേക്ക് പോകണം.
വരാപ്പുഴ ഭാഗത്ത് നിന്നും കൊടുങ്ങല്ലൂർക്ക് പോകേണ്ട വാഹനങ്ങൾ KMK ജംഗ്ഷനിൽ എത്തി ചെറായി വഴി മാല്യങ്കര പാലം വഴി കൊടുങ്ങല്ലുർ ഭാഗത്തേക്ക് പോകണം.

