യുദ്ധപ്പേടിയിലും കുതിച്ച് ക്രൂഡ് ഓയിൽ കപ്പൽ; ഹോർമുസ് കടലിടുക്ക് കടന്ന് രണ്ടാമത്തെ ടാങ്കറും മുംബൈയിൽ

യുദ്ധപ്പേടിയിലും കുതിച്ച് ക്രൂഡ് ഓയിൽ കപ്പൽ; ഹോർമുസ് കടലിടുക്ക് കടന്ന് രണ്ടാമത്തെ ടാങ്കറും മുംബൈയിൽ

ശ്ചിമേഷ്യയിൽ ഇസ്രയേൽ- ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് കടന്ന് ഇന്ത്യയുടെ രണ്ടാമത്തെ ക്രൂഡ് ഓയിൽ ടാങ്കർ മുംബൈയിലെത്തി. ലൈബീരിയൻ പതാകയുള്ള സ്മിർണി എന്ന കപ്പലാണ് 1.35 ലക്ഷം മെട്രിക് ടൺ ക്രൂഡ് ഓയിലുമായി എത്തിയത്. സൗദി അറേബ്യയിലെ റാസ് തനൂറയിൽ നിന്നാണ് എച്ച്പിസിഎല്ലിന് വേണ്ടിയുള്ള ഈ കപ്പൽ എത്തിയത്. തിങ്കളാഴ്ചയോടെ എണ്ണ റിഫൈനറിയിലേക്ക് മാറ്റിത്തുടങ്ങും.

നേരത്തെ മാർച്ച് 11-ന് ഷെൻലോംഗ് സൂയസ്‌മാക്‌സ് എന്ന കപ്പലും എത്തിയിരുന്നു. യുഎഇയിലെ ഫുജൈറ ഓയിൽ ടെർമിനലിന് നേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണം വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ആക്രമണ സമയത്ത് ഇന്ത്യൻ കപ്പലായ ജഗ് ലാഡ്കി അവിടെ എണ്ണ കയറ്റിക്കൊണ്ടിരിക്കുകയായിരുന്നു. കപ്പലിലെ ജീവനക്കാർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. നിലവിൽ 24 ഇന്ത്യൻ കപ്പലുകൾ ഗൾഫ് മേഖലയിലുണ്ട്. ഇതിൽ രണ്ട് കപ്പലുകൾ എൽപിജിയുമായി മുന്ദ്ര, കണ്ട്‍ല തുറമുഖങ്ങളിലേക്ക് വരികയാണ്. ഗൾഫ് മേഖലയിൽ ഏകദേശം 23,000 ഇന്ത്യൻ നാവികർ കുടുങ്ങിക്കിടക്കുന്നതായാണ് കണക്ക്. ഇതിൽ 276 പേരെ ഇതിനകം വിവിധ കമ്പനികൾ ഒഴിപ്പിച്ചു.

The post യുദ്ധപ്പേടിയിലും കുതിച്ച് ക്രൂഡ് ഓയിൽ കപ്പൽ; ഹോർമുസ് കടലിടുക്ക് കടന്ന് രണ്ടാമത്തെ ടാങ്കറും മുംബൈയിൽ appeared first on Express Kerala.

Spread the love
Scroll to Top