കോൺഗ്രസ് സ്ഥാനാർത്ഥി  പ്രഖ്യാപനത്തിന് മുൻപ് ഡിസിസി പ്രസിഡൻ്റിനെതിരെ പോസ്റ്റർ യുദ്ധം;

കോൺഗ്രസ് സ്ഥാനാർത്ഥി  പ്രഖ്യാപനത്തിന് മുൻപ് ഡിസിസി പ്രസിഡൻ്റിനെതിരെ പോസ്റ്റർ യുദ്ധം;

തൃശ്ശൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥി  പ്രഖ്യാപനത്തിന് മുൻപ് ഡിസിസി പ്രസിഡണ്ടിനെതിരെ   പോസ്റ്റർ യുദ്ധം.

ഡിസിസി പ്രസിഡൻറ് ജോസഫ് ടാജറ്റ് ക്രൈസ്തവർക്ക് വേണ്ടി സീറ്റ് വിറ്റെന്ന പോസ്റ്ററുകൾ നഗരത്തിന്റെ വിവിധ ഇടങ്ങളിൽ പ്രത്യക്ഷപ്പെട്ടു.നിയമസഭാ സീറ്റ് കാശിനു വിറ്റെന്നും പോസ്റ്ററിലുണ്ട്. ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റും, എംപി വിൻസെന്റും ആപത്തൊന്നും പോസ്റ്ററിൽ.

മുൻ മേയർ രാജൻ പല്ലൻ തൃശ്ശൂരിൽ സ്ഥാനാർത്ഥിയാകാൻ സാധ്യത ഏറിയതോടെയാണ്  പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.സേവ് കോൺഗ്രസ് എന്ന പേരിലാണ് തൃശ്ശൂർ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പോസ്റ്റർ പ്രചാരണം. പ്രസ് ക്ലബ്ബ് റോഡിലും ഡിസിസി ഓഫീസിന് സമീപത്തുമാണ് പോസ്റ്ററുകൾ  പതിപ്പിച്ചിരിക്കുന്നത്. തൃശ്ശൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥി ആയി  മുൻ  എംഎൽഎ ടിവി ചന്ദ്രമോഹന്റെയും, ഡെപ്യൂട്ടി മേയർ എ പ്രസാദിന്റെയും ഉൾപ്പെടെയുള്ള പേരുകൾ നേരത്തെ ഉയർന്നുവന്നിരുന്നു.

Spread the love
See also  തൃശൂർ മുടിക്കോട് മേൽപ്പാതയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top