കേച്ചേരി : ചിറനെല്ലൂർ കൂമ്പുഴ പാലത്തിന് സമീപം ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് പരിക്ക് പറ്റിയ ഡ്രൈവർമാർ കോട്ടയം പൂവരണി സ്വദേശി മൂഖാലക്കുന്നേൽ വീട്ടിൽ സെബാസ്റ്റ്യൻ മകൻ മനു(35),വയനാട് മക്കിയാട് സ്വദേശി പന്തപ്പിലാവിൽ വീട്ടിൽ പൊക്കൻ മകൻ സുജിത്ത്(30) എന്നിവരെ കേച്ചേരി ആക്ട്സ് പ്രവർത്തകർ മുളങ്കുന്നത്തുക്കാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


