PUDUKAD-NEWS-PUTHUKAD-NEWS

ഗുരുവായൂരിൽ ബൈക്ക് മോഷണം; പ്രതി പിടിയിൽ.

ഗുരുവായൂർ : ഇരിങ്ങപ്രം താമരയൂർ സ്വദേശിയുടെ ബൈക്ക് പൂങ്കുന്നം റെയിൽവേസ്റ്റേഷനിനടുത്തുള്ള റെയിൽവേ മേൽപാലത്തിനു അടിയിൽ നിന്നും കാണാതായ കേസിലെ പ്രതിയായ കറുകപുത്തൂർ ചാഴിയാട്ടിരി സ്വദേശിയായ പുത്തൻപറമ്പിൽ വീട്ടിൽ എം വിജയ് (24) എന്നയാളെയാണ് ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
2026 മാർച്ച് 3 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇരിങ്ങപ്രം സ്വദേശി പൂങ്കുന്നം റെയിൽവേ മേൽപാലത്തിനടിയിൽ വച്ച ബൈക്ക് കാണാതാകുകയായിരുന്നു. ഇക്കാര്യത്തിന് ടൌൺ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതിനൽകുകയും ഈസ്റ്റ് പോലീസ് കേസ് റെജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
പരിസരങ്ങളിലെ വിശദമായ അന്വേഷണത്തിലും നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള ദിവസങ്ങളോളമുള്ള അന്വേഷണത്തിലും അന്വേഷണ സംഘം പ്രതിയെ പിടികൂടുകയായിരുന്നു.
ടൌൺ ഈസ്റ്റ് ഇൻസ്പെക്ടർ എം.ജെ ജിജോയുടെ നേതൃത്വത്തിലുള്ള അന്വേ,ണ സംഘത്തിൽ സബ് ഇൻസ്പെക്ടർമാരായ ബിപിൻ ബി നായർ, സുരേഷ്കുമാർ, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർമാരായ വിനുകുര്യക്കോസ് എന്നിവരും സാഗോക് സ്ക്വാഡ് അംഗങ്ങളും സിവിൽ പോലീസ് ഓഫീർസർമാരുമായ സിംസൺ, സജി ചന്ദ്രൻ, കൃഷ്ണപ്രസാദ്, റെജിൻ സിവിൽ പോലീസ് ഓഫീസർ ജിതിൻ രാജ് (ക്യാമറ കണ്ട്രോൾ) എന്നിവരുമാണ് ഉണ്ടായിരുന്നത്.

Spread the love
See also  ജാതി വിവേചനത്തെ ചെറുക്കാൻ വിദ്യാർഥി രാഷ്ട്രീയം ശക്തിപ്പെടണം : എ ഐ എസ് എഫ്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top