അയൽവാസിയെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിലെ പ്രതി അറസ്റ്റിൽ.

ചേർപ്പ് : അമ്മാടം ആലുക്കകുന്ന് സ്വദേശി നെല്ലത്ത് വീട്ടിൽ ബാബു 55 വയസ് എന്നയാളെ കൊല്ലണമെന്ന് ഉദ്ദേശത്തോടു കൂടി തലയിൽ കമ്പി കൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിന് അമ്മാടം ആലുക്കകുന്ന് സ്വദേശി കരിയാട്ടിൽ വീട്ടിൽ ബിജു 52 വയസ് എന്നയാളെയാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്.

പ്രതിയായ ബിജു ബാബുവിന്റെ വീട്ടിലേക്ക് കല്ലെടുത്ത് എറിഞ്ഞതിനെ പറ്റി ബാബുവും സഹോദരനായ സുബ്രമണ്യനും ചേർന്ന് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താലാണ് ബിജു വീട്ടിൽ കരുതി വെച്ചിരുന്ന ഇരുമ്പ് കമ്പിയെടുത്ത് കൊണ്ടുവന്ന് ബാബുവിന്റെ വലുത് കയ്യിൽ അടിക്കുകയും നിന്നെ ഇന്ന് ശരിയാക്കിത്തരാം എന്ന് പറഞ്ഞു ബാബുവിനെ കൊല്ലണമെന്ന് ഉദ്ദേശത്തോടെ തലയിൽ കമ്പി കൊണ്ട് അടിക്കുകയായിരുന്നു.

അടിയേറ്റ് ബാബുവിന്റെ തലയോട്ടി പൊട്ടിയും മറ്റും ഗുരുതരപരിക്ക് പറ്റിയിട്ടുണ്ട്. സുബ്രമണ്യന്റെ പരാതിയിൽ ചേർപ്പ് പോലീസ് സ്റ്റേഷനിൽ ബാബുവിനെ പ്രതിയാക്കി കൊലപാതക ശ്രമത്തിനുള്ള വകുപ്പ് കൂട്ടിച്ചേർത്ത് കേസ് രജിസ്റ്റർ ചെയ്തു. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

ചേർപ്പ് പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ഷാജൻ എം എസ്, എസ് ഐ സുബിന്ദ് കെ എസ്, ജി എസ് ഐ ഷാജു എം എസ്, ജി എ എസ് ഐ ആരിഫ് പി എച്ച്, ഡ്രൈവർ സി പി ഒ പ്രദീപ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Spread the love
See also  ഇരിങ്ങാലക്കുടയിൽ പ്രേംജി നഗർ റോഡിന്റെയും പള്ളിക്കാട് വെസ്റ്റ് ബൈ ലൈൻ റോഡിന്റെയും നിർമ്മാണ പ്രവർത്തികൾക്ക് തുടക്കമായി

Leave a Comment

Your email address will not be published. Required fields are marked *