
ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനീയറിങ് (GATE) 2026 പരീക്ഷാ ഫലം ഇന്ന് (മാർച്ച് 19) ഐഐടി ഗുവാഹത്തി പ്രഖ്യാപിക്കും. പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഫലം പരിശോധിക്കാവുന്നതാണ്.
ടോപ്പർ പട്ടിക മാർച്ച് 25-ന് പ്രസിദ്ധീകരിക്കും. മാർച്ച് 27 മുതൽ മെയ് 31 വരെ സൗജന്യമായി സ്കോർകാർഡ് ഡൗൺലോഡ് ചെയ്യാം. (ജൂൺ 1 മുതൽ ഡിസംബർ 31 വരെ 500 രൂപ അടച്ച് ഡൗൺലോഡ് ചെയ്യാം.).
ഫലം എങ്ങനെ പരിശോധിക്കാം?
ഔദ്യോഗിക വെബ്‌സൈറ്റായ gate2026.iitg.ac.in സന്ദർശിക്കുക.
ഹോം പേജിലെ ‘GATE 2026 Result’ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
Also Read: സഹകരണ മേഖലയിൽ കരിയർ തുടങ്ങാം; ജെഡിസി കോഴ്‌സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
എൻറോൾമെന്റ് നമ്പറും പാസ്‌വേഡും നൽകി ലോഗിൻ ചെയ്യുക.
ഭാവി ആവശ്യങ്ങൾക്കായി ഇത് പ്രിന്റ് എടുത്ത് സൂക്ഷിക്കുക.
ഗേറ്റ് സ്കോർ ഉന്നതപഠനത്തിനും ജോലിക്കും
ഐഐടികൾ, എൻഐടികൾ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിൽ എം.ടെക്, പിഎച്ച്ഡി പ്രവേശനത്തിന് ഗേറ്റ് സ്കോർ അത്യാവശ്യമാണ്. പഠനകാലത്ത് മികച്ച സ്റ്റൈപ്പൻഡും വിദ്യാർത്ഥികൾക്ക് ലഭിക്കും. ഇതുകൂടാതെ, ഇന്ത്യയിലെ പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളായ (PSU) ONGC, NTPC, IOCL, GAIL, BHEL, പവർ ഗ്രിഡ് തുടങ്ങിയ കമ്പനികളിൽ എഞ്ചിനീയർ ട്രെയിനി തസ്തികകളിലേക്ക് നേരിട്ട് നിയമനം ലഭിക്കാനും ഗേറ്റ് സ്കോർ സഹായിക്കുന്നു. പലപ്പോഴും പ്രത്യേക എഴുത്തുപരീക്ഷകളില്ലാതെ, സ്കോറിന്റെ അടിസ്ഥാനത്തിൽ നേരിട്ടുള്ള ഇന്റർവ്യൂ വഴിയാണ് നിയമനം നടക്കുന്നത്.
The post ഗേറ്റ് 2026 ഫലം ഇന്ന്; സ്കോർകാർഡുകൾ മാർച്ച് 27 മുതൽ ഡൗൺലോഡ് ചെയ്യാം appeared first on Express Kerala.




