ആഘോഷപ്പൊലിമയിൽ ഷാർജ; പെരുന്നാൾ വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങൾ

ആഘോഷപ്പൊലിമയിൽ ഷാർജ; പെരുന്നാൾ വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങൾ

ഷാർജ: ചെറിയപെരുന്നാൾ ആഘോഷമാക്കാൻ വിപുലമായ ഒരുക്കങ്ങളുമായി ഷാർജയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ. സന്ദർശകർക്കും താമസക്കാർക്കും ഒരുപോലെ ആസ്വദിക്കാവുന്ന വൈവിധ്യമാർന്ന കലാപരിപാടികളും വർക്ക്ഷോപ്പുകളുമാണ് എമിറേറ്റിലുടനീളം സജ്ജീകരിച്ചിരിക്കുന്നത്. കുടുംബങ്ങൾക്കും കുട്ടികൾക്കുമായി പ്രത്യേക വിനോദപരിപാടികൾ ഒരുക്കിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശകരെ സ്വീകരിക്കാൻ പൂർണ്ണസജ്ജമായിക്കഴിഞ്ഞു.

അൽ മജാസ് വാട്ടർഫ്രണ്ടിൽ വൈകുന്നേരം ഏഴുമുതൽ അർധരാത്രി 12 വരെ നീളുന്ന വിപുലമായ ആഘോഷങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. തനൂറ സംഗീതം, തത്സമയ ബാൻഡ് പ്രകടനങ്ങൾ, മാസ്‌കോട്ട് ഷോ എന്നിവയ്‌ക്കൊപ്പം പ്രത്യേക വിന്റർ മാർക്കറ്റും ഇവിടെ പ്രവർത്തിക്കും. അൽ ഹീറ, ഖോർഫക്കാൻ ബീച്ചുകളിൽ മാർച്ച് 20 മുതൽ 22 വരെ പ്രത്യേക നൂർ മാസ്‌കോട്ട് പ്രകടനം, നിയോൺ ബബിൾ ഷോ, തെരുവുസർക്കസ് എന്നിവ അരങ്ങേറും. ബീച്ചിലെ കഫേകളുമായി സഹകരിച്ച് കെയ്ക്ക് പെയിന്റിങ്, ബാഗ്-കോഫി കപ്പ് പെയിന്റിങ് തുടങ്ങിയ വർക്ക്‌ഷോപ്പുകളും ഈ ദിവസങ്ങളിൽ നടക്കും.

Also Read: ഈദുൽ ഫിത്ർ അവധി! ദുബായിൽവി വീസ സേവനങ്ങൾ മുടങ്ങില്ല; ജിഡിആർഎഫ്എ പ്രവർത്തനസമയം പ്രഖ്യാപിച്ചു

നഗരമധ്യത്തിലെ പച്ചത്തുരുത്തായ അൽ നൂർ ഐലൻഡിൽ ഫെയ്‌സ് പെയിന്റിങ്, ചിത്രരചന എന്നിവയ്‌ക്കൊപ്പം അതിഥികൾക്കായി സൗജന്യമായി പോപ്‌കോണും പഞ്ഞിമിഠായിയും വിതരണം ചെയ്യും. അൽ ഖസ്ബയിൽ പ്രത്യേക അലങ്കാരവിളക്കുകളും പോപ് അപ്പ് മാർക്കറ്റുകളും സന്ദർശകർക്ക് ദൃശ്യവിരുന്നൊരുക്കും. മെലീഹ നാഷണൽ പാർക്ക്, അൽ മുൻതസ പാർക്ക്, ഹാർട്ട് ഓഫ് ഷാർജ തുടങ്ങിയ ഇടങ്ങളിലും പെരുന്നാൾ അവധി ആഘോഷിക്കാൻ പ്രത്യേക സൗകര്യങ്ങളുണ്ട്.

ആഘോഷങ്ങളുടെ ഭാഗമായി അബുദാബിയിലും ഷാർജയിലും പാർക്കിങ് സൗജന്യമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. അബുദാബിയിൽ വ്യാഴം മുതൽ ഞായർ വരെ ദർബ് ടോൾ, പാർക്കിങ് എന്നിവ സൗജന്യമാണ്. ഷാർജയിൽ നീല അടയാളമുള്ള പ്രത്യേക മേഖലകൾ ഒഴികെയുള്ള പൊതുപാർക്കിങ് സ്ഥലങ്ങൾ പെരുന്നാളിന്റെ ആദ്യ മൂന്നുദിവസങ്ങളിൽ സൗജന്യമായി ഉപയോഗിക്കാം. സംഘർഷഭരിതമായ ആഗോള സാഹചര്യങ്ങൾക്കിടയിലും സമാധാനത്തിന്റെയും സുരക്ഷിതത്വത്തിന്റെയും സന്ദേശം പകരുന്നതാണ് യു.എ.ഇയുടെ ഈ പെരുന്നാൾ ഒരുക്കങ്ങൾ.

See also  ചാലക്കുടിയില്‍ ഗതാഗതക്കുരുക്ക് രൂക്ഷം. പാലം പണി 28നകം പൂര്‍ത്തിയാക്കാന്‍ ശ്രമം.

The post ആഘോഷപ്പൊലിമയിൽ ഷാർജ; പെരുന്നാൾ വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങൾ appeared first on Express Kerala.

Spread the love
Scroll to Top