തൃശ്ശൂർ : ചില സ്വകാര്യ സ്കൂൾ മാനേജ്മെൻ്റുകൾ ക്രിസ്മസ് ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തുകയും അതിനായി പിരിച്ച പണം തിരികെ നൽകുകയും ചെയ്ത സംഭവം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി.
കേരളം പോലുള്ള ഉയർന്ന ജനാധിപത്യ ബോധമുള്ള സംസ്ഥാനത്ത് കേട്ട് കേൾവിയില്ലാത്ത കാര്യമാണിത്. മതത്തിൻറെയും വിശ്വാസത്തിൻറെയും പേരിൽ മനുഷ്യനെ വിഭജിക്കുന്ന ഉത്തരേന്ത്യൻ മോഡലുകൾ കേരളത്തിലെ വിദ്യാലയങ്ങളിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.


