
പാലയൂർ: ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഓർമ്മ പുതുക്കി പാലയൂർ സെന്റ്.തോമസ് മേജർ ആർക്കിഎപ്പിസ്കോപൽ തീർത്ഥകേന്ദ്രത്തിൽ പീഡാനുഭവ വെള്ളി ഭക്തിനിർഭരമായി ആചരിച്ചു. ദുഃഖവെള്ളി ക്രൈസ്തവരുടെ വിശുദ്ധ വാരത്തിലെ ഏറ്റവും ഗൗരവമേറിയ ദിനമാണ്. യേശുക്രിസ്തു മനുഷ്യരാശിയുടെ പാപങ്ങൾക്കായി കുരിശിൽ മരിച്ച ദിവസത്തിന്റെ ഓർമ്മയാണ് ഈ ദിവസം ആചരിക്കുന്നത്. ഈ ദിവസം ക്രൈസ്തവർ ഉപവാസവും പ്രാർത്ഥനയും അനുഷ്ഠിച്ച് ക്രിസ്തുവിന്റെ പീഡാനുഭവങ്ങൾ ധ്യാനിക്കുന്നു.രാവിലെ 7 മണിക്ക് ആരംഭിച്ച തിരുക്കർമ്മങ്ങളിൽ ദുഃഖവെള്ളി തിരുക്കർമങ്ങൾക്ക് അസി. വികാരി ഫാ. നിതിൻ താഴത്ത് മുഖ്യ കാർമികത്വം വഹിച്ചു. […]


