
പാലയൂർ: വിശുദ്ധ വാര തിരുക്കർമ്മങ്ങളുടെ ഭാഗമായി പാലയൂർ സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപൽ തീർത്ഥകേന്ദ്രത്തിൽ പെസഹ വ്യാഴം ഭക്തിസാന്ദ്രമായി ആചരിച്ചു. യേശുക്രിസ്തു തന്റെ ശിഷ്യന്മാരോടൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്റെയും, വിശുദ്ധ കുർബാന സ്ഥാപിച്ചതിന്റെയും ഓർമ്മയായാണ് ഈ ദിവസം ആചരിക്കുന്നത്.രാവിലെ 7 മണിക്ക് ആരംഭിച്ച തിരുക്കർമ്മങ്ങളിൽ ആഘോഷമായ ദിവ്യബലിക്ക് ആർച്ച് പ്രീസ്റ്റ് ഡോ ഡേവിസ് കണ്ണമ്പുഴ മുഖ്യ കാർമികത്വം നൽകി. അസി. വികാരി ഫാ. നിതിൻ താഴത്ത് വചന സന്ദേശം നൽകി. ഫാ. മാത്യു തുണ്ടത്തിൽ, ഫാ. അഗസ്റ്റിൻ […]


