കാപ്പ ഉത്തരവ് ലംഘിച്ച് തൃശൂർ ജില്ലയിൽ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ടയെ അറസ്റ്റ് ചെയ്തു.

പുതുക്കാട് : കാപ്പ ഉത്തരവ് ലംഘിച്ച് തൃശൂർ ജില്ലയിൽ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ട ആമ്പല്ലൂർ കല്ലൂർ വില്ലേജിൽ ആതൂർ ദേശത്ത് ചിറ്റിയത്ത് വീട്ടിൽ മിഥുൻ , കുട്ടൻ എന്നീ പേരുകൾ വിളിക്കുന്ന ബിഥുൻ (35) എന്നയാളെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.
6 മാസത്തേക്ക് തൃശൂർ റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിന് സഞ്ചലന നിയന്ത്രണ ഉത്തരവ് നിലനിൽക്കെ ആതൂരുള്ള വീട്ടിൽ വന്ന് കാപ്പ സഞ്ചലന നിയന്ത്രണ ഉത്തരവ് ലംഘിച്ചതിനാലാണ് 21-12-25 വൈകീട്ട് 6 മണിയോടെ തൃശ്ശൂർ റൂറൽ പോലീസ് ആതൂരിൽ വീട്ടിൽ നിന്നും ബിഥുനെ അറസ്റ്റ് ചെയ്തത്.
ബിഥുൻ പുതുക്കാട്, മതിലകം പോലീസ് സ്റ്റേഷനുകളിലായി ഒരു കൊലപാതക കേസും അഞ്ച് വധശ്രമ കേസും ഒരു അടിപിടി കേസും അടക്കം 10 ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
പുതുക്കാട് പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർമാരായ പ്രദീപ് എൻ, പാട്രിക് ജി എഎസ്ഐ സുഭാഷ് ലാൽ സിവിൽ പോലീസ് ഓഫീസർമാരായ മനീഷ്, യദുകൃഷ്ണൻ, ബേസിൽ , ഫൈസൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Spread the love
See also  ഇരിങ്ങാലക്കുടയിൽ പ്രേംജി നഗർ റോഡിന്റെയും പള്ളിക്കാട് വെസ്റ്റ് ബൈ ലൈൻ റോഡിന്റെയും നിർമ്മാണ പ്രവർത്തികൾക്ക് തുടക്കമായി

Leave a Comment

Your email address will not be published. Required fields are marked *

New Report

Close