PUDUKAD-NEWS-PUTHUKAD-NEWS

ഇൻ്റർസോൺ കലോൽസവം; ക്രൈസ്റ്റ് രണ്ടാം സ്ഥാനത്ത്

ഇൻ്റർസോൺ കലോത്സവത്തിൽ ക്രൈസ്റ്റ് കോളേജിന് നേട്ടം; 184 പോയിൻ്റ് നേടി കോളേജ് രണ്ടാം സ്ഥാനത്ത്

തൃശ്ശൂർ: കാലിക്കട്ട് യൂണിവേഴ്സിറ്റി ഇൻ്റർസോൺ കലോത്സവത്തിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് അഭിമാന നേട്ടം. കോട്ടക്കൽ ഫാറൂഖ് കോളേജിൽ വച്ച് നടത്തപ്പെട്ട യൂണിവേഴ്സിറ്റി കലോത്സവത്തിൽ 184 പോയിൻ്റ് നേടിയാണ് ക്രൈസ്റ്റ് കോളേജ് യൂണിവേഴ്സിറ്റി കലാമേളയിൽ രണ്ടാം സ്ഥാനം നേടി.നൂറ്റിമൂന്നോളം മത്സരയിനങ്ങളിൽ പങ്കെടുത്ത ക്രൈസ്റ്റിലെ വിദ്യാർഥികൾ പരിചമുട്ടുകളി, പൂരക്കളി, നാടോടിനൃത്തം, ചെണ്ടമേളം, തായമ്പക, ഗാനമേള, മൈം എന്നീ ഗ്രൂപ്പ് ഇനങ്ങളിലും മോഹിനിയാട്ടം, തുള്ളൽ, നാടോടിനൃത്തം, തുകൽവാദ്യം, കഥാപ്രസംഗം എന്നീ വ്യക്തിഗത ഇനങ്ങളിലും ഒന്നാമതെത്തി ക്രൈസ്റ്റ് ഈ നേട്ടം സ്വന്തമാക്കിയത്. കോളേജിന് വേണ്ടി പ്രിൻസിപ്പാൾ ഫാ. ഡോ. ജോളി ആൻഡ്രൂസ്, ഫൈൻ-ആർട്സ് ചുമതലയുള്ള ഡോ. മൂവിഷ് മുരളി, യൂണിയൻ ചെയർപേഴ്സൺ യു. എസ്. ഫാത്തിമ, ജനറൽ സെക്രട്ടറി പവൻ മനോജ്, ഫൈൻ-ആർട്സ് സെക്രട്ടറി ഭരദ്വാജ് എന്നിവർക്കൊപ്പം അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ട്രോഫി ഏറ്റുവാങ്ങി.

Spread the love
See also  ഭാര്യാ മർദ്ദകനായ ബിജെപി നേതാവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിപിഎം പ്രവർത്തകരുടെ മാർച്ച്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top