PUDUKAD-NEWS-PUTHUKAD-NEWS

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം : ജീവന്‍ നഷ്ടമായ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് മണപ്പുറം ഫിനാന്‍സ്.

തൃശൂര്‍ : മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ ജീവന്‍ നഷ്ടമായ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് മണപ്പുറം ഫിനാന്‍സ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും 50,000 വീതവും, പരിക്കേറ്റവര്‍ക്ക് 25,000 വീതവും അടിയന്തിര സാമ്പത്തിക സഹായമായി നല്‍കുമെന്ന് മണപ്പുറം ഫിനാന്‍സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വി. പി. നന്ദകുമാര്‍ അറിയിച്ചു.
ഈ സഹായം ദുരിതത്തിലായിരിക്കുന്ന കുടുംബങ്ങള്‍ക്ക് ഒരു ചെറിയ ആശ്വാസമാകുമെന്ന് പ്രതീക്ഷിക്കുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ മണപ്പുറം ഫിനാന്‍സ് പ്രതിജ്ഞാബദ്ധമാണ്. ദുരന്തത്തിനിരയായവരുടെ കുടുംബങ്ങളെ അഗാധമായ അനുശോചനം അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Spread the love
See also  തൃശ്ശൂർ പൂരം: ആഘോഷങ്ങൾ ഒഴിവാക്കി ആചാരം നടത്തും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top