പാവറട്ടി : ദേഹോപദ്രവം ചെയ്ത് വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികൾ മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ. പാവറട്ടി സ്വദേശിയേയും പെൺസുഹ്യത്തിനേയും ദേഹോപദ്രവം ചെയ്ത് വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികളായ പേരാമംഗലം സ്വദേശികളായ കിഴക്കൂട്ട് വീട്ടിൽ അഖിൽ (26), കിഴക്കൂട്ട് വീട്ടിൽ ആദർശ് (28) എന്നിവരെയാണ് വിയ്യൂർ പോലീസ് മണിക്കുറുകൾക്കുള്ളിൽ പിടികൂടിയത്.
16.5.2026 തിയ്യതിയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. അന്നേദിവസം പാവറട്ടി സ്വദേശിയേയും പെൺസുഹ്യത്തിനേയും പ്രതികൾ ശോഭസിറ്റി പരിസരത്തുവച്ച് പാവറട്ടി സ്വദേശിയെ കത്രികകൊണ്ട് കുത്തി ഗുരുതരമായി പരിക്കേൽപ്പിച്ച് വധിക്കാൻ ശ്രമിക്കുകയും പെൺസുഹ്യതതിനെ ദേഹോപദ്രവം ചെയ്യുകയുമായിരുന്നു. പ്രതിയുടെ പെൺസുഹ്യത്തിനെ ദേഹോപദ്രവം ചെയ്തതിനെ ചോദ്യം ചെയ്ത വിരോധത്തിലായിരുന്നു. പ്രതികൾ പാവറട്ടി സ്വദേശിയേയും പെൺസുഹ്യത്തിനേയയും ദേഹോപദ്രവം ചെയ്ത് വധശ്രമം നടത്തിയത്.
ഇക്കാര്യത്തിന് വിയ്യൂർ പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയിൽ കേസ് റെജിസ്റ്റർ ചെയ്ത‌് അന്വേഷണം ആരംഭിക്കുകയും, സൈബർ സെല്ലിൻറേയും മെഡിക്കൽ കോളേജ് പോലീസിൻറേയും സഹായത്തോടുകൂടിയ പ്രതികളെ മുളംകുന്നത്തുകാവ് മെഡിക്കൽകോളേജ് പരിസരത്തുനിന്നും പിടികൂടുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻറ് ചെയ്തു.
വിയ്യൂർ എസ് എച്ച് ഒ നിമിഷി ത്രിപാഠി IPS ൻറെ നിർദ്ദേശപ്രകാരമുള്ള അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ മഹേഷ് കുമാർ കെ. എം, സബ് ഇൻസ്പെക്ടർ ശ്രിജിൻ, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ സുനിൽകുമാർ, സജീവ് എ. വി. സിവിൽ പോലീസ് ഓഫീസർമാരായ ട്ടോമി .വൈ, കൃഷ്ണപ്രസാദ് എന്നിവരാണ് ഉണ്ടായിരുന്നത്.



