യുവാവിനെ ആക്രമിച്ച് പണവും ഫോണും കവർന്ന കാപ്പ പ്രതി അറസ്റ്റിൽ

യുവാവിനെ ആക്രമിച്ച് പണവും ഫോണും കവർന്ന കാപ്പ പ്രതി അറസ്റ്റിൽ

യുവാവിനെ തടഞ്ഞുവെച്ച് നെഞ്ചിൽ ഇടിച്ചു ഭീഷണിപ്പെടുത്തി കൈവശമുണ്ടായിരുന്ന 10.600 രൂപയും ഫോണും കവർന്ന കാപ്പ പ്രതിയെ വിയ്യൂർ പോലീസ് അറസ്റ്റ് ചെയ്തു. പൊങ്ങണംക്കാട് സ്വദേശി അരിമ്പൂർ വളപ്പിൽ അശ്വിൻ (കൈസർ – 31) ആണ് പിടിയിലായത്. വില്ലടം ബാറിൽ 18നാണ് പ്രതി അക്രമം നടത്തി പണം തട്ടിയെടുത്തത്. പ്രതിക്കെതിരെ 14 ലധികം ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്നും നേരത്തെ കാപ്പ നിയമം പ്രകാരം കേസ് ഉണ്ടായിരുന്നതായും പോലീസ് അറിയിച്ചു.എസ്എച്ച്ഒ നിമിഷ പ്രിയയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ എസ്ഐ സന്തോഷ്, സിപിഒമാരായ വിമൽ, ടോമി, ഭദ്രൻ, അഖിലേഷ്, രാജീവ് എന്നിവരും പങ്കാളികളായി.

Spread the love
See also  കുന്നംകുളം ടൗണിൽ വാഹനാപകടം ഒരാൾ മരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top