PUDUKAD-NEWS-PUTHUKAD-NEWS

കാറളത്ത് രാജീവ്ഗാന്ധി രക്തസാക്ഷിദിനം ആചരിച്ചു

ഇരിങ്ങാലക്കുട : കാറളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ്ഗാന്ധി രക്തസാക്ഷിദിനം ആചരിച്ചു.

വെള്ളാനി സെൻ്ററിൽ നടന്ന പുഷ്പാർച്ചനയും അനുസ്മരണവും മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് ബാസ്റ്റിൻ ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു.

കാട്ടൂർ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് വി.ഡി. സൈമൺ, പഞ്ചായത്ത് മെമ്പർ കെ.ബി. ഷമീർ, ബൂത്ത് പ്രസിഡൻ്റ് ശങ്കരൻ പെരുമ്പിള്ളി, ഭാരവാഹികളായ വേണു കുട്ടശാംവീട്ടിൽ, അനിരുദ്ധൻ കൊല്ലയിൽ, സജീവൻ പോട്ടയിൽ, വി.വി. ബാലകൃഷ്ണൻ, സി.പി. ആൻ്റണി, വിൻസെൻ്റ് ചിറയത്ത് എന്നിവർ പ്രസംഗിച്ചു.

Spread the love
See also  കോടികൾ ചെലവാക്കി നടപ്പിലാക്കുന്ന വാഴാനി പുഴ നവീകരണവും പാലം നിർമ്മാണവും എങ്ങുമെത്താതെ കിടക്കുന്നു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top