സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായി രണ്ടാം ദിവസവും ഇടിവ്. 440 രൂപയുടെ ഇടിവാണ് പവന് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണം വാങ്ങാൻ ഇന്ന് നല്‍കേണ്ടത് 1,16,080 രൂപ ആണ്. ഗ്രാമിന് 14,510 രൂപയാണ് ഇന്നത്തെ വില. ഇന്നലെ ഒരു പവന്റെ വില 1,16,520 രൂപ ആയിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചാഞ്ചാടി കളിക്കുന്ന സ്വർണവിലയാണ് കാണാൻ കഴിയുന്നത്.



