ഗുരുവായൂർ ക്ഷേത്രനടയിലെ വൈജയന്തി കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ദേവസ്വം ആരോഗ്യവിഭാഗത്തിന്റെ സ്റ്റോർമുറിയിൽ വൻ തീപിടിത്തം. ബുധനാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് ഇവിടെ തീപിടിച്ചത്. മുറിയിലുണ്ടായിരുന്ന ശുചീകരണ സാമഗ്രികളും മരത്തിന്റെ മേശയും പൂർണ്ണമായും കത്തിനശിച്ചു. കെട്ടിടത്തിലെ വയറിങ് മുഴുവൻ കത്തിനശിക്കുകയും തീ ഭിത്തിയിലേക്ക് പടരുകയും ചെയ്തു. കെട്ടിടമാകെ പുക നിറഞ്ഞതോടെ സമീപത്തെ കടക്കാരാണ് സംഭവം ആദ്യം അറിയുന്നത്. പുക ക്ഷേത്രനട വരെ എത്തിയിരുന്നു. ഉടൻ തന്നെ അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീ അണച്ചതിനാൽ വലിയൊരു ദുരന്തമാണ് […]
The post ഗുരുവായൂർ ക്ഷേത്രനടയിലെ സ്റ്റോർമുറിയിൽ വൻ തീപിടിത്തം appeared first on Thrissur Vartha.



