PUDUKAD-NEWS-PUTHUKAD-NEWS

കുട്ടികൾക്കും മറ്റും വിൽപന നടത്തുന്നതിനായി സൂക്ഷിച്ച ഹാഷിഷ് ഓയിലുമായി വലപ്പാട് സ്വദേശി പോലീസിന്റെ പിടിയിലായി.

വലപ്പാട് : കുട്ടികൾക്കും മറ്റും വിൽപന നടത്തുന്നതിനായി സൂക്ഷിച്ച ഹാഷിഷ് ഓയിലുമായി സ്റ്റേഷൻ റൗഡി രാഹുൽ വലപ്പാട് പോലീസിന്റെ പിടിയിലായി. വലപ്പാട് തിരുപഴഞ്ചേരി സ്വദേശി കൂന്തറ വീട്ടിൽ രാഹുൽ (21) എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടി കൂടിയത്. 30-05-2026 തിയതി രാത്രി 08.00 മണിയോടെയാണ് വലപ്പാട് തിരുപഴഞ്ചേരിയിൽ വച്ചാണ് പ്രതിയെ ഹാഷിഷ് ഓയിലുമായി പിടികൂടിയത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
രാഹുൽ വലപ്പാട് പോലീസ് സ്‌റ്റേഷൻ പരിധിയിൽ ഒരു വധശ്രമക്കേസിലും, മയക്ക് മരുന്ന് ഉപയോഗിച്ച രണ്ട് കേസുകളിലും നിരോധിത പുകയില ഉത്പന്നങ്ങൾ വിൽപ്പനക്കായി സൂക്ഷിച്ച ഒരു കേസിലും അടക്കം നാല് ക്രിമിനൽ കേസുകളിൽ പ്രതിയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ വലപ്പാട് പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ അനിൽകുമാർ കെ യും സംഘവുമാണ് പ്രതിയെ പിടികൂടിയത്.

Spread the love
See also  1970 മെയ് 30ന് രൂപീകൃതമായ സി.ഐ.ടി.യുവിന്റെ സ്ഥാപക ദിനാചരണം അവിണിശ്ശേരിയിൽ നടന്നു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top