PUDUKAD-NEWS-PUTHUKAD-NEWS

കരിയർ ഗൈഡൻസ് ക്ലാസും നിർമിതബുദ്ധി ബോധവത്ക്കരണവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കേരള മഹിളാ സംഘം കാറളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിയർ ഗൈഡൻസ് ക്ലാസും നിർമിതബുദ്ധി ബോധവത്ക്കരണവും സംഘടിപ്പിച്ചു.

കാറളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ സുനിൽ ഉദ്ഘാടനം ചെയ്തു.

കേരള മഹിളാ സംഘം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സിന്ധു ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.

പരിപാടിയിൽ സെക്രട്ടറി ബിന്ദു പ്രദീപ് സ്വാഗതവും അഫീല നന്ദിയും പറഞ്ഞു.

കൈപ്പമംഗലം ഗവ. ഹയർ സെക്കന്ററി സ്കൂൾ അധ്യാപിക ഗീത, ആദിത്യൻ വെമ്പനാട് എന്നിവർ ക്ലാസുകൾ നയിച്ചു.

കേരള മഹിളാസംഘം മണ്ഡലം സെക്രട്ടറി അൽഫോൺസ തോമസ്, സിപിഐ കാറളം ലോക്കൽ സെക്രട്ടറി എം. സുധീർദാസ്, പഞ്ചായത്ത് അംഗം നിജി ലിജു തുടങ്ങിയവർ പ്രസംഗിച്ചു.

Spread the love
See also  പിഴ അടച്ചില്ലെങ്കില്‍ റോഡിലിറങ്ങേണ്ട. കേന്ദ്ര മോട്ടോര്‍ വാഹനച്ചട്ടം (1989) പരിഷ്‌കരിച്ച് ഗതാഗത മന്ത്രാലയം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top