പുതുവർഷ പുലരിയിൽ ഗുരുവായൂർ ക്ഷേത്ര നടയിൽ ഭക്തരുടെ പ്രതിഷേധം. സ്പെഷ്യൽ പാസുമായി എത്തിയവരെ കടത്തിവിടുകയും, ഇന്നലെ രാത്രി മുതൽ ക്യൂവിൽ നിന്നിരുന്ന സാധാരണ ഭക്തരെ തടഞ്ഞുവെക്കുകയും ചെയ്തതോടെയാണ് പ്രതിഷേധം ഉണ്ടായത്.
നടപ്പന്തലിലെ ക്യൂ ബാരിക്കേറ്റുകളും, ചങ്ങലയും തകർത്ത ഭക്തർ ക്ഷേത്രത്തിനു മുന്നിൽ നാമജപം നടത്തി പ്രതിഷേധിച്ചു. പ്രതിഷേധം ശക്തമായതോടെ ഗുരുവായൂർ പോലീസ് സ്ഥലത്തെത്തി, കുറച്ച് സമയം ദർശനം താൽക്കാലികമായി നിർത്തിവച്ചു.


