PUDUKAD-NEWS-PUTHUKAD-NEWS

കുടുംബ സമ്മേളനവുമായി ഇരിങ്ങാലക്കുട രൂപത കേന്ദ്രസമിതി

കുടുംബസമ്മേളനവുമായി ഇരിങ്ങാലക്കുട രൂപത കേന്ദ്ര സമിതി; മതവിശ്വാസത്തെ ദുർവ്യാഖ്യാനം ചെയ്ത് പ്രവർത്തിക്കുന്നവരാണ് സമൂഹത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്ന് മന്ത്രി റോജി എം ജോൺ

ഇരിങ്ങാലക്കുട: മതവിശ്വാസത്തെ ദുർവ്യാഖ്യാനം ചെയ്‌ത്‌ പ്രവർത്തിക്കുന്നവരാണ് സമൂഹത്തിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. അവർ യഥാർഥത്തിലുള്ള മതവിശ്വാസികളല്ല; അവർ തങ്ങളുടെ മതത്തിനു തന്നെ ശത്രുക്കളായി മാറുകയാണ്.

ഇരിങ്ങാലക്കുട രൂപത 2026 കുടുംബവർഷമായി ആചരിക്കുന്നതിൻ്റെ ഭാഗമായി 141 ഇടവകകളി ലെ കുടുംബയൂണിറ്റ് ഭാരവാഹികളുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തെ ഗുരുതരമായി ബാധിച്ചിട്ടുള്ള ലഹരിയുടെ പിടിയിൽ നിന്നു മോചിപ്പിക്കാനും മാനസിക വെല്ലുവിളികൾ നേരിടുന്ന യുവതീയുവാക്കൾക്ക് മാർഗദർശനം നൽകാനും യഥാർഥ വിശ്വാസ പരിശീലനത്തിനു കഴിയണമെന്നും മന്ത്രി പറഞ്ഞു. രൂപത ബിഷപ്പ്

മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിച്ചു. വികാരി ജനറൽ ഫാ ആൻ്റു ആലപ്പാടൻ , ഫാ നിബിൻ കുരിശിങ്കൽ, ജോയ്‌സി മേരി ആൻ്റണി, രൂപത കുടുംബ കൂട്ടായ്‌മ ഡയറക്ടർ ഫാ. ഫ്രീജോ പാറയ്ക്കൽ, പ്രസിഡന്റ് ജിക്സൺ നട്ടേക്കാടൻ തുടങ്ങിയവർ പ്രസംഗിച്ചു.എണ്ണായിരത്തോളം പ്രതിനിധികൾ പങ്കെടുത്തു.

Spread the love
See also  ഊരകത്ത് യുവാവ് കുളത്തിൽ മുങ്ങിമരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top