അന്യസംസ്ഥാനക്കാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പശ്ചിമ ബംഗാൾ സ്വദേശി അറസ്റ്റിൽ

അന്യസംസ്ഥാനക്കാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പശ്ചിമ ബംഗാൾ സ്വദേശി അറസ്റ്റിൽ

അന്യ സംസ്ഥാന തൊഴിലാളിയുടെ ഭാര്യയായ അസം സ്വദേശിനിയെ താമസസ്ഥലത്ത് അതിക്രമിച്ചുകയറി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശി അബൂബ മണ്ഡൽ (25)നെ മാള പോലീസ് അറസ്റ്റ് ചെയ്തു.

ജൂലൈ 4 ന് വൈകിട്ടായിരുന്നു സംഭവം. അതിജീവിത താമസിക്കുന്ന മുറിയിലേക്ക് പ്രതി അതിക്രമിച്ചു കയറുകയും ലൈംഗികമായി ഉപദ്രവിക്കുകയുമായിരുന്നു. അക്രമത്തെ അതിജീവിത എതിർത്തപ്പോൾ പ്രതി ഇവരെ നിലത്തേക്ക് തള്ളിയിട്ടു. മുറിയുടെ പടിയിൽ കാലിടിച്ച് വീണ് കാൽപ്പാദം ഒടിഞ്ഞ് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിന് ശേഷം ഒളിവിൽ പോകാൻ ശ്രമിച്ച പ്രതിയെ മാള പോലീസ് പിടികൂടുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.

Spread the love
See also  മതവിശ്വാസത്തെ ദുർവ്യാഖ്യാനം ചെയ്യുന്നവരാണ് സമൂഹത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് : മന്ത്രി റോജി എം. ജോൺ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top